- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടപ്പോള്‍ പല തവണ വിളിച്ചിട്ടും എം ആര്‍ അജിത് കുമാറിനെ ഫോണില്‍ കിട്ടിയില്ല; പ്രശ്ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ല; പൊലീസിന്റെ ഭാഗത്തുനിന്നു മോശം ഇടപെടലുണ്ടായി; എഡിജിപിക്ക് എതിരെ മന്ത്രി കെ രാജന്റെ മൊഴി
എഡിജിപിക്ക് എതിരെ മന്ത്രി കെ രാജന്റെ മൊഴി
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സമയത്ത് പല തവണ ഫോണില്‍ വിളിച്ചിട്ടും എഡിജിപി എം.ആര്‍. അജിത് കുമാറിനെ കിട്ടിയില്ലെന്ന് മന്ത്രി കെ.രാജന്‍. പ്രശ്ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ല. പൂര ദിവസം രാവിലെ മുതല്‍ അജിത്കുമാര്‍ തൃശൂരിലുണ്ടായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നു മോശം ഇടപെടലുണ്ടായെന്നും മന്ത്രി മൊഴി നല്‍കി. പൂരം നടത്തിപ്പിലെ വീഴ്ച അന്വേഷിക്കുന്ന ഡിജിപിയുടെ സംഘത്തിനാണ് മന്ത്രി മൊഴി നല്‍കിയത്.
അജിത് കുമാറിനെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നാണ് മന്ത്രിയുടെ മൊഴി. ഔദ്യോഗിക നമ്പറിലും പേഴ്സണല്‍ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരിച്ചില്ലെന്നാണ് രാജന്‍ മൊഴി നല്‍കിയിരിക്കുന്നത്. പൂരം നടത്തിപ്പ് സുഗമമല്ലെന്ന് പിന്നീട് അറിയിച്ചിട്ടും പരിഹരിക്കാനുള്ള ഇടപെടല്‍ അജിത് കുമാര്‍ നടത്തിയിട്ടില്ലെന്നും മന്ത്രി അന്വേഷണസംഘത്തോട് പറഞ്ഞു.ഇതില്‍ അജിത് കുമാറിന്റെ വിശദീകരണം അന്വേഷണ സംഘം രേഖപ്പെടുത്തും. അജിത് കുമാര്‍ വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുളളപ്പോഴാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഈ മാസത്തോടെ ഡിജിപി നല്‍കും.
മൊഴി വിവാദമാക്കേണ്ട കാര്യമില്ലെന്നും അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്ന വിവരം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും മന്ത്രി രാജന്‍ പ്രതികരിച്ചു. ഒരു വിവാദവും ഇല്ലാതെ ഇത്തവണത്തെ പൂരം അതിഗംഭീരമായി