- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കോൺഗ്രസും ശശി തരൂരും പാർട്ടിയിൽ സമാന്തര പ്രവർത്തനം നടത്തുന്നില്ല; അത്തരം പ്രചരണങ്ങൾ തെറ്റെന്ന് കെ.എസ് ശബരിനാഥൻ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസും ശശി തരൂരും പാർട്ടിയിൽ സമാന്തര പ്രവർത്തനം നടത്തുന്നില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ. തരൂർ സമാന്തര പ്രവർത്തനം നടത്തുന്നുവെന്ന പ്രചാരണം തെറ്റാണെന്നം അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ പദവിയെ ഞാൻ ബഹുമാനിക്കുന്നുണ്ട്. ഒരുപാട് പ്രമുഖരായിട്ടുള്ള നേതാക്കൾ ഇരുന്ന സീറ്റാണത്. ക്ഷണിച്ച പരിപാടിയിൽ പങ്കെടുത്തു എന്ന് മാത്രമാണ് തരൂരിന്റെ പ്രതികരണമെന്നും കെ.എസ്. ശബരിനാഥൻ വ്യക്തമാക്കി.
തരൂർ വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ലീഗിൽ വിമർശനം ഉയരുന്നുണ്ട്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത ലീഗ് എംഎൽഎമാരുടെ യോഗത്തിലാണ് കോൺഗ്രസ് നേതൃത്വത്തിലെ ഭിന്നത ചർച്ചയായത്. ശശി തരൂർ കോൺഗ്രസ് നേതൃത്വ തർക്കത്തിൽ ലീഗിനുള്ള അതൃപ്തി പ്രകടമാക്കുന്നതായിരുന്നു യോഗം. വിവാദം തുടരുന്നത് പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്നും ലീഗ് വിലയിരുത്തി. വിവാദമവസാനിച്ചതിന് പിറകെ കോട്ടയത്തെ പരിപാടി പുതിയ പ്രതിസന്ധി ആയെന്നും ലീഗ് വിലയിരുത്തി.



