- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; തനിക്കതിരായ പത്തുലക്ഷം രൂപയുടെ ആരോപണത്തിൽ അന്വേഷണം തകൃതി; കോടിക്കണക്കിന് രൂപയുടെ ആരോപണങ്ങളിൽ അന്വേഷണമില്ലെന്നും കെ സുധാകരൻ
ന്യൂഡൽഹി: വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വീണക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. കോടിക്കണക്കിന് രൂപയുടെ ആരോപണങ്ങളിൽ അന്വേഷണമില്ല, തനിക്കെതിരായ പത്തുലക്ഷം രൂപയുടെ ആരോപണത്തിൽ അന്വേഷണം തകൃതിയാണെന്നും കെ സുധാകരൻ പറഞ്ഞു.
കേന്ദ്രവുമായി ധാരണയിൽപ്പോകുന്ന സർക്കാരാണ് കേരളത്തിലേത്. പിണറായി വിജയൻ ഉൾപ്പെട്ട ലാവലിൻ കേസ് പരിരക്ഷിക്കപ്പെട്ടുപോകുന്നത് ബിജെപിയുമായിട്ടുള്ള അന്തർധാരയുടെ അടിസ്ഥാനത്തിലാണെന്ന് എല്ലാവർക്കും അറിവുള്ളതാണ്. അതു കൊണ്ടു തന്നെ ജുഡീഷ്യൽ എൻക്വയറിയാണ് കൂടുതൽ നിഷ്പക്ഷമായിട്ടുള്ളത്.
ഈ വിഷയത്തിൽ പിണറായി വിജയന്റെ മൗനം ഭൂഷണമല്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെങ്കിൽ, മറുപടി പറയിക്കാൻ കേരളത്തിലെ ജനങ്ങൾക്കറിയാം. ഇതിന്റെയെല്ലാം മറുപടി വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ തെളിഞ്ഞു വരും. അതിന്റെ ആദ്യത്തെ ലക്ഷണം തന്നെ പുതുപ്പള്ളിയിൽ പ്രകടമാകുമെന്നും കെ സുധാകരൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ അടക്കം എല്ലാവരുടേയും പങ്കും അന്വേഷിക്കട്ടെ. കോൺഗ്രസ് നേതാക്കളുണ്ടെങ്കിൽ അവർക്കെതിരെയും അന്വേഷണം നടക്കട്ടെ. എല്ലാം പുറത്തു വരട്ടെ. ബാക്കിയുള്ളവരുടെ വിവരങ്ങൾ പുറത്തു വരുന്നുണ്ടെങ്കിൽ, പിണറായിയുടെ എന്താണ് പുറത്തു വരാത്തത്. എന്റെ അന്വേഷിക്കാൻ പോകുമ്പോൾ മറ്റുള്ളവരുടേയും അന്വേഷിക്കേണ്ടയെന്ന് സുധാകരൻ ചോദിച്ചു.
വീണ വിജയനെതിരെ പുറത്തുവന്നത് ഏതെങ്കിലും പത്രക്കാർ നടത്തിയ അന്വേഷണമല്ല. ഉത്തരവാദപ്പെട്ട ഏജൻസി നടത്തിയ അന്വേഷണമല്ലേ. ഈ അഥോറിറ്റി നടത്തിയ അന്വേഷണത്തെ അവിശ്വസിക്കേണ്ട കാര്യമുണ്ടോയെന്നും കെ സുധാകരൻ ചോദിച്ചു. ഇതുപോലുള്ള പ്രശ്നങ്ങൾ ഓരോന്നായി ഉയർന്നു വരുന്നത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഭൂഷണമാകില്ല എന്ന തിരിച്ചറിവാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും കെ സുധാകരൻ പറഞ്ഞു.




