- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ച നോട്ടു കണ്ടാല്‍ എന്തിനും അനുമതി നല്‍കാന്‍ തയാറാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി; മന്ത്രിസഭയ്ക്ക് തന്നെ വട്ടാണെന്നും കെ സുധാകരന്‍
അമ്പലപ്പുഴ: പച്ച നോട്ടു കണ്ടാല്‍ എന്തിനും അനുമതി നല്‍കാന്‍ തയാറാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വിജയന്‍ കണ്ണൂരുകാരനായതില്‍ ലജ്ജിക്കുന്നു. തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ പാര്‍ട്ടി നിലം തൊടില്ല. സിപിഎം നേതാക്കള്‍ പോലും പിണറായി വിജയനു വേണ്ടി വാദിക്കാന്‍ ഇല്ലാതെയായി. മന്ത്രിസഭയ്ക്ക് തന്നെ വട്ടാണ്. ഭ്രാന്തുപിടിച്ച സര്‍ക്കാരിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു. തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനന വിരുദ്ധ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "വീണാ വിജയന്‍ ഉള്‍പ്പെട്ട […]
അമ്പലപ്പുഴ: പച്ച നോട്ടു കണ്ടാല്‍ എന്തിനും അനുമതി നല്‍കാന്‍ തയാറാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വിജയന്‍ കണ്ണൂരുകാരനായതില്‍ ലജ്ജിക്കുന്നു. തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ പാര്‍ട്ടി നിലം തൊടില്ല. സിപിഎം നേതാക്കള്‍ പോലും പിണറായി വിജയനു വേണ്ടി വാദിക്കാന്‍ ഇല്ലാതെയായി. മന്ത്രിസഭയ്ക്ക് തന്നെ വട്ടാണ്. ഭ്രാന്തുപിടിച്ച സര്‍ക്കാരിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു. തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനന വിരുദ്ധ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
"വീണാ വിജയന്‍ ഉള്‍പ്പെട്ട വിവാദത്തില്‍ ആരോപണ വിധേയനായിട്ടും പിണറായി വിജയന്‍ അത് നിഷേധിക്കുകയോ മാധ്യമങ്ങളെ കാണുകയോ ചെയ്തില്ല. നാണമുണ്ടോ പിണറായി വിജയന്? എന്റെ ജില്ലയില്‍ നിന്നുള്ള മുഖ്യമന്ത്രി എന്നതില്‍ തനിക്ക് ലജ്ജയുണ്ട്. പിണറായി വിജയനെ ഉടന്‍ പുറത്താക്കണം. പിണറായി ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ജനം പഠിപ്പിക്കും" സുധാകരന്‍ പറഞ്ഞു




