- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂർവ്വ ജീവി; മാസപ്പടിയിൽ മകൾക്കെതിരെ ആരോപണം വന്നിട്ടും മിണ്ടുന്നില്ല; പിണറായിയെ പരിഹസിച്ച് കെ സുധാകരൻ
കൊച്ചി: മാസപ്പടി വിവാദത്തിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂർവ ജീവിയാണ് പിണറായി വിജയനെന്ന് സുധാകരൻ പരിഹസിച്ചു. മാസപ്പടിയിൽ മകൾക്കെതിരേ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. വിവാദങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ പോലും പ്രതികരിച്ചില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
വാ തുറന്നാൽ കള്ളം മാത്രം പറയുന്ന പാർട്ടിയായ സിപിഎം കരിവന്നൂർ ബാങ്ക് തട്ടിപ്പിൽ കുടുങ്ങിപ്പോയെന്നും സുധാകരൻ പറഞ്ഞു. കരുവന്നൂരിൽ വലിയ അഴിമതിയാണ് നടന്നത്. ഇതിൽ എസി മൊയ്തീനെ പ്രതിയായി ആരും പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായാണ് ഇതിന്റെ വസ്തുനിഷ്ടമായ കാര്യങ്ങൾ പുറത്തുവന്നതെന്നും ഇക്കാര്യത്തിൽ ഇ.ഡി അന്വേഷണം പുരോഗമിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.
Next Story




