തിരുവനന്തപുരം: മകൾ സ്വകാര്യകമ്പനിയിൽനിന്ന് കോടികൾ മാസപ്പടിയായി വാങ്ങിയെന്ന ആരോപണത്തിൽ മറുപടി പറയാതെ മുഖ്യമന്ത്രി ഒളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മാസപ്പടി വിഷയം ഉന്നയിക്കുന്നതിൽനിന്ന് കോൺഗ്രസ് പിന്നോട്ട് പോയിട്ടില്ല. നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

മാത്യൂ കുഴൽനാടനെതിരെയുള്ള ആരോപണത്തിൽ ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാമെന്ന് എംഎൽഎ നേരത്തെ പറഞ്ഞതാണ്. കുഴൽനാടന് ഒരു ഭയവുമില്ല. വീണയുടെ കാര്യത്തിൽ ഇങ്ങനെ പറയാൻ സിപിഎമ്മിന് നട്ടെല്ലുണ്ടോ എന്നും സുധാകരൻ ചോദിച്ചു. കോടിയേരിയുടെ മക്കളുടെ വിഷയത്തിൽ എന്ത് നിലപാടാണ് നേരത്തേ സിപിഎം സ്വീകരിച്ചതെന്ന് ഓർക്കണമെന്നും സുധാകരൻ പറഞ്ഞു.