- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വമ്പന്മാരാണ്, സൽസ്വഭാവികളാണ് എന്നാണ് ഭാവം; സിപിഎമ്മിന്റെ പീഡന കഥകൾ ചരിത്രത്തിന്റെ ഭാഗമായുണ്ട്; സ്വപ്നയുടെ വെളിപ്പെടുത്തലിൽ മുൻ മന്ത്രിയടക്കമുള്ളവർക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല; എൽദോസിനും സിപിഎമ്മിനും രണ്ട് നിയയമമാണോ; സ്വപ്നയുടെ വെളിപ്പെടുത്തലിൽ സിപിഎമ്മിനെതിരെ കെ.സുധാകരൻ
തിരുവനന്തപുരം:മുൻ മന്ത്രിമാർ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ സിപിഎമ്മും മുഖ്യമന്ത്രിയും പ്രതികരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.വ്യക്തമായ തെളിവോടു കൂടിയാണ് സ്വപ്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. എൽദോസിനെതിരെ ആക്ഷേപം ഉയർന്നപ്പോൾ പ്രതികരിച്ച മാന്യന്മാർ എവിടെയാണെന്നും എന്താണ് ഇപ്പോൾ മിണ്ടാത്തതെന്നും സുധാകരൻ ചോദിച്ചു.
എൽദോസ് കുന്നപ്പിള്ളിക്കെതിരെ ആക്ഷേപം വന്നപ്പോൾ തന്നെ തങ്ങൾ പ്രതികരിച്ചു. എൽദോസിനെതിരെ കേസെടുത്തതുപോലെ, സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുന്മന്ത്രിമാർ അടക്കം സിപിഎം നേതാക്കളുടെ പേരിലും കേസെടുക്കണം.എൽദോസിന് ഒരു നിയമവും, സിപിഎം നേതാക്കൾക്ക് മറ്റൊരു നിയമവുമാണോ ഉള്ളതെന്നും സുധാകരൻ ചോദിച്ചു. രാജ്യത്ത് എല്ലാവർക്കും ഒരു നിയമമല്ലേ ഉള്ളത്. അതുകൊണ്ട് സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നുവെന്ന് സുധാകരൻ പറഞ്ഞു.
സിപിഎമ്മിനകത്ത് ഇത് ആദ്യത്തെ സംഭവമല്ലെന്ന് തങ്ങൾക്കറിയാം. എവിടെ നിന്ന് ആരംഭിച്ചു, എത്രകാലം, ആരെയൊക്കെ, ഏതൊക്കെ ആളുകളെ പീഡിപ്പിച്ചു എന്നൊക്കെ ചരിത്രത്തിനകത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മിന് അകത്തു നടന്നതുപോലെ ലൈംഗിക അതിക്രമങ്ങൾ വേറൊരു പാർട്ടിയിലും നടന്നിട്ടില്ല.എന്നിട്ടും വമ്പന്മാരാണ്, സൽസ്വഭാവികളാണ് എന്നാണ് അവരുടെ ഭാവം. സ്വപ്ന പറഞ്ഞതുകൊണ്ട് പൊലീസ് അന്വേഷിക്കേണ്ട എന്നുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
മുന്മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക്, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് സ്വപ്ന ആരോപണം ഉന്നയിച്ചത്.ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി സുരേന്ദ്രനെന്നും,തന്നെ കയറിപ്പിടിച്ചെന്നും,ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ടെന്നുമാണ് സ്വപ്ന പറഞ്ഞത്.വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു.
ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു.റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു.ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നുവെന്നും അവിടെവെച്ചും അപമര്യാദയായി പെരുമാറിയെന്നുമാണ് സ്വപ്ന ആരോപിച്ചത്.പി ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും,തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.കേരളത്തിലെ രാഷ്ട്രീയക്കാർക്ക് സ്ത്രീകളോട് തുറന്നിടപെടാൻ പറ്റാത്തതിൽ വല്ലാത്ത മോഹഭംഗം ഉണ്ടെന്നാണു തോന്നുന്നതെന്നും സ്വപ്ന ആരോപിച്ചിരുന്നു.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ സെമി കോൺസൻട്രേഷൻ ക്യാമ്പുകളായി മാറിയെന്നും കിളിക്കൊല്ലൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുധാകരൻ കുറ്റപ്പെടുത്തി.ഈ നാട്ടിൽ വല്ല ക്രമസമാധാനവുമുണ്ടോ? പൊലീസുകാർ അക്രമികളായി മാറിയിരിക്കുന്നു.പരാതി പറയാൻ പോയാലും രക്ഷിക്കണമെന്ന് പറയാൻ പോലായും തല്ലു കിട്ടും.ഏതു നിരപരാധി പോയാലും തലയ്ക്കും കാലിനും ശരീരത്തിനും പരിക്കു പറ്റാതെ എത്ര പേരാണ് തിരിച്ചുവരുന്നത്.
ഇത്തരം അതിക്രമങ്ങളിൽ ഏതെങ്കിലും ഒരു പൊലീസ് ഓഫീസറെ നടപടിക്ക് വിധേയരാക്കിയിട്ടുണ്ടോ.ശക്തമായ നടപടി എടുക്കാൻ സർക്കാർ തയ്യാറായിരുന്നുന്നെങ്കിൽ മറ്റുള്ള ഉദ്യോഗസ്ഥർക്ക് അത് മാതൃകയാകുമായിരുന്നു. ആരെയും സ്വാധീനിക്കാൻ പറ്റുമെന്ന പൊതു വിശ്വാസം പൊലീസിനകത്തുണ്ട്.അതുകൊണ്ടു തന്നെ തെറ്റു തിരുത്താനോ,അതേക്കുറിച്ചു ചിന്തിക്കാനോ തയ്യാറാകാത്ത സാഹചര്യമാണ് സംസ്ഥാനത്തെ പൊലീസിൽ ഇന്നുള്ളതെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.




