- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നത് പോലെയാണ് സിപിഎമ്മിന് മുന്നിൽ പൊലീസ്; സംസ്ഥാനത്ത് ക്രമസമാധാനപാലനം എന്നൊന്നില്ല; സ്തുതിപാടകരെ ചാൻസലർ സ്ഥാനത്തുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുവെന്നും കെ.സുധാകരൻ
കോഴിക്കോട്: സംസ്ഥാനത്തെ പൊലീസ് സേനയേയും സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് വിദഗ്ദരെ നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തേയും രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നതു പോലെ സിപിഎം നേതാക്കളെ കാണുമ്പോൾ കേരളത്തിലെ പൊലീസ് വാലാട്ടുകയാണെന്നും സംസ്ഥാനത്ത് ക്രമസമാധാനപാലനം എന്നത് ഇല്ലാതായെന്നും സുധാകരൻ കുറ്റപ്പെടുത്തി.മുൻപൊരിക്കലും ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ- സർക്കാർ പോരിൽ കേരളത്തിലെ സർവകലാശാലകളുടെ പെരുമ ഒക്കെ പോയി.ഭരണകൂടത്തിന്റെ പിണിയാളുകളായി സർവകലാശാലകൾ മാറി.സ്തുതിപാടകരെ ചാൻസലർ സ്ഥാനത്തുകൊണ്ടുവരാൻ ഇപ്പോൾ നീക്കം നടക്കുകയാണ്.മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്.
കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ ഉള്ള സാഹചര്യമാണ് നിലവിലുള്ളത്.ജനാധിപത്യം സംരക്ഷിക്കപ്പെടാത്ത കാലഘട്ടമാണിതെന്നും കെ.സുധാകരൻ ആരോപിച്ചു.തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ പരാതി നൽകേണ്ടത് പൊലീസിനായിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.




