- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാർക്ക് ശമ്പളം നൽകാത്ത മുഖ്യമന്ത്രി ഉലകം ചുറ്റാനിറങ്ങുന്നു; രൂക്ഷവിമർശനവുമായി കെ. സുധാകരൻ; മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് പോയിട്ട് ഇനിയെന്ത് പഠിക്കാനാണെന്നും കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം: പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് പറയുന്ന സർക്കാരും മുഖ്യമന്ത്രിയുമാണ് ഉലകം ചുറ്റാനിറങ്ങുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് പോയിട്ട് ഇനിയെന്ത് പഠിക്കാനാണെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണ്. കടമെടുത്ത് ഓവർ ട്രാഫ്റ്റ് പരിധിയും കഴിഞ്ഞ് നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശ പര്യടനം കേരളത്തിന് ബാധ്യതയാകുന്നതല്ലാതെ ഗുണമൊന്നുമില്ല -സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടാഴ്ചത്തെ വിദേശ സന്ദർശനത്തിന് പോകുന്നതിനെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സിപിഎം ഭയക്കുകയാണ്. നേതാക്കളുടെ പ്രതികരണങ്ങളിലൂടെ സിപിഎമ്മിന്റെ ഭയപ്പാടാണ് പുറത്തുവരുന്നത്. ജോഡോ യാത്ര മുന്നോട്ടുപോകുന്ന ഓരോ ദിവസവും പ്രവർത്തകർക്കിടയിൽ ആവേശം കൂടിവരികയാണ്. ഉജ്വല വരവേൽപ്പാണ് രാഹുൽ ഗാന്ധിക്കും പദയാത്രയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ