- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി അധ്യക്ഷൻ ഉപതെരഞ്ഞെടുപ്പു തിരക്കിൽ: കെ.സുധാകരൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവില്ല; സമയം നീട്ടി ചോദിക്കാൻ തീരുമാനം
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുമ്പാകെ കെ.സുധാകരൻ ഹാജരാവില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് ഇ.ഡി അറിയിക്കും. സമയം നീട്ടി ചോദിക്കാനാണ് തീരുമാനം.
മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രനും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഇന്ന് ഹാജരാവാനാവില്ലെന്ന് സുരേന്ദ്രനും ഇ.ഡിയെ അറിയിച്ചു. ഇത് രണ്ടാം തവണയാണ് അദ്ദേഹം ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറുന്നത്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാൻ ഒരുങ്ങിയത്.
മോൻസൺ മാവുങ്കൽ പലപ്പോഴായി സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയിരുന്നു. ഇത് സംബന്ധിച്ച രേഖകൾ പരാതിക്കാർ ഇ.ഡിക്ക് നൽകിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുക.
നേരത്തെ ചികിത്സയിലായതിനാൽ ഇ.ഡിക്ക് മുന്നിലെത്താനാവില്ലെന്ന് ഐ.ജി ലക്ഷ്മണയും അറിയിച്ചിരുന്നു. മോൻസണ് പരാതിക്കാർ നൽകിയ 25 ലക്ഷം രൂപയിൽ 10 ലക്ഷം കൈപ്പറ്റിയെന്ന കേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.




