- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിന് തീയിട്ട സംഭവം; അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കെ.സുധാകരൻ എംപി; റെയിൽവേ മന്ത്രി വൈഷ്ണവിന് കത്തു നൽകി
ന്യൂഡൽഹി: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ അജ്ഞാതൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ എംപി കൂടിയായ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നൽകി.
രണ്ട് വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും എട്ടോളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്ത അതീവ ഗുരുതരമായ സംഭവം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സുപ്രധാനമായ വിഷയം കൂടിയാണ്. ഈ ഹീനകൃത്യത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം പിടികൂടേണ്ടത് അത്യാവശ്യമാണ്. ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ സുരക്ഷ മുൻകരുതലുകൾ ഉറപ്പാക്കണം.മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
Next Story