- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേശിന്റെ പങ്ക് ഉൾപ്പെടെ സോളർ കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം; കെ സുധാകരൻ
കോഴിക്കോട്: സോളർ കേസിലെ ഗൂഢാലോചന സിബിഐ തന്നെ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കെ.ബി.ഗണേശ് കുമാറിന് ഇതിൽ പങ്കുണ്ട് എന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''സോളർ കേസിൽ സിബിഐ അന്വേഷണം നടത്തി, സിബിഐ തന്നെ പറയുന്നു ഗൂഢാലോചന നടന്നെന്ന്. അതു സിബിഐ അല്ലേ അന്വേഷിക്കേണ്ടത്. ഗുഢാലോചന ഉണ്ടെന്ന റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കുകയാണോ വേണ്ടത്? ആ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കേണ്ടത് സിബിഐയുടെ ഉത്തരവാദിത്തമല്ലേ? അവർ അന്വേഷിക്കട്ടെ.'' സുധാകരൻ പറഞ്ഞു.
സുധാകരനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിൽ വിജിലൻസിൽ മൊഴി നൽകാനെത്തിയതായിരുന്നു സുധാകരൻ.
Next Story




