- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗ് തികഞ്ഞ വർഗീയ പാർട്ടി; യുഡിഎഫിൽ നിന്നും ലീഗിനെ അടർത്തിയെടുത്ത് ഇടതുമുന്നണിയിൽ എത്തിക്കാനാണ് ശ്രമം; സിപിഎമ്മിന് വോട്ട് ചെയ്യുന്ന ഭൂരിപക്ഷ സമുദായത്തിന് ഇത് അംഗീകരിക്കാനാവില്ലെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ആസൂത്രണം അണിയറയിൽ നടക്കുന്നതിന് ആക്കം കൂട്ടുന്നതാണ് എംവി ഗോവിന്ദന്റെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിംലീഗ് തികഞ്ഞ ഒരു വർഗീയ പാർട്ടിയാണെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിഭാഗീയമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ലീഗെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
ഇടത് മുന്നണിക്ക് നേരത്തെ മുസ്ലിംലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാടായിരുന്നു. ലീഗ് ഇല്ലാത്ത ഭരണം കൊണ്ട് വരുകയാണ് ലക്ഷ്യമെന്ന് ഇഎംഎസും നായനാരും വിഎസും പറഞ്ഞതാണ്. ഷബാനു കേസിൽ സിപിഎം ഈ കാര്യം വ്യക്തമാക്കിയതാണ്. ഇപ്പോൾ സിപിഎം നടത്തുന്നത് വർഗീയമായി ജനങ്ങളെ ധ്രുവീകരിക്കാനുള്ള നീക്കമാണ്.
യുഡിഎഫിൽ നിന്നും ലീഗിനെ അടർത്തിയെടുത്ത് ഇടതുമുന്നണിയിൽ എത്തിക്കാനാണ് ശ്രമം. സിപിഎമ്മിന് വോട്ട് ചെയ്യുന്ന ഭൂരിപക്ഷ സമുദായത്തിന് ഇത് അംഗീകരിക്കാനാവില്ല. വൈകാതെ സിപിഐയും ലീഗിന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുമെന്ന് വ്യക്തമാണ്. നാല് വോട്ടിന് വേണ്ടി നാടിന്റെ മതസൗഹാർദം തകർക്കുന്ന നീക്കമാണിത്. മുസ്ലിംലീഗ് പല ദേശീയ പ്രശ്‌നങ്ങളിലും രാജ്യത്തിന്റെ പൊതു നിലപാടിനെതിരെ പ്രവർത്തിച്ചവരാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.




