- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ് എത്രമാത്രം മലീമസമാണ'; വന്ദനം സിനിമയിലെ ചിത്രമിട്ട് ട്രോളിയ കെ.സുരേന്ദ്രന് 'ഉള്ളി' വെച്ചുള്ള മറുപണിയുമായി സന്ദീപാനന്ദഗിരി; ചെയ്യുന്നതിനെല്ലാം എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്നും സുരേന്ദ്രനോട് സന്ദീപാനന്ദഗിരി
തിരുവനന്തപുരം:തിരുവനന്തപുരം കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്തിയതിനെതിരെ പരിഹാസവുമായെത്തിയ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദഗിരി. തന്നെ ട്രോളിയ സുരേന്ദ്രനെ പേരെടുത്ത് പറഞ്ഞാണ് സന്ദീപാനന്ദഗിരിയുടെ മറുപടി. ''സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ് എത്രമാത്രം മലീമസമാണ്'' എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.
ആരൊക്കെ ചേർന്നായിരുന്നു പ്രകാശിനെ ക്രൂരമായി മർദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്, ഇത് യുപിയല്ല. നിയമ വാഴ്ചയുള്ള കേരളമാണ്.എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരുമെന്നും സന്ദീപാനന്ദഗിരി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ പ്രകാശും കുണ്ടമൺകടവിലെ കൂട്ടാളികളും ചേർന്നാണ് ആശ്രമത്തിൽ തീവച്ചതെന്ന് പ്രകാശിന്റെ മൂത്ത സഹോദരൻ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.ഇതാണ് ആശ്രമം കത്തിച്ച കേസിലെ പുതിയ വഴിത്തിരിവായത്.
നാലര വർഷത്തിനു ശേഷമാണ് ഇത്തരത്തിലൊരു വിവരം പുറത്തുവരുന്നത്.ഇതിനെയാണ് വന്ദനം സിനിമയിൽ മൃതദേഹം സൈക്കിളിനു പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചുകൊണ്ട് 'ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ്' എന്ന കുറിപ്പും നൽകി സുരേന്ദ്രൻ പരിഹസിച്ചത്.




