- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കെ-ടെറ്റ് ഒക്ടോബർ 2023 പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 20 വൈകീട്ട് 5 മണി വരെ നീട്ടി. ഇതിനകം അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചവർക്ക് നവംബർ 17 മുതൽ 20 വൈകീട്ട് 5 മണി വരെ തിരുത്താൻ അവസരമുണ്ട്. അതിനായി https://ktet.kerala.gov.in എന്ന വെബ്‌സൈറ്റിലെ CANDIDATE LOGIN സന്ദർശിക്കണം.
അപേക്ഷ പൂർണ്ണമായി സമർപ്പിച്ചവർ ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡിയും നൽകി ഓൺലൈനായി CANDIDATE LOGIN ചെയ്ത് 2023 നവംബർ 20ന് വൈകിട്ട് 5 മണിക്കകം അപേക്ഷയിൽ നൽകിയ വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം.
ഈ അവസരത്തിൽ ഫോട്ടോ ഉൾപ്പെടുത്താനും അപേക്ഷയിൽ നൽകിയ ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി എന്നിവ തിരുത്താനും കഴിയും.



