- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കപ്പിലിട്ട വിദ്യാർത്ഥികളെ റോജി എം.ജോൺ പുറത്തിക്കുന്ന ദൃശ്യങ്ങൾ വൈറൽ; കാലടി പൊലീസ് സ്റ്റേഷനിൽ കയറി കെഎസ് യു പ്രവർത്തകരെ വിളിച്ചിറക്കി കോൺഗ്രസ് നേതാക്കൾ
കാലടി: കാലടി പൊലീസ് സ്റ്റേഷനിൽ കയറി കെഎസ് യു പ്രവർത്തകരെ വിളിച്ചിറക്കി കോൺഗ്രസ് നേതാക്കൾ. ബെന്നി ബഹനാൻ എംപിയും എം എൽ എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പൊലീസ് സ്റ്റേഷനിലെത്തി കെഎസ് യു പ്രവർത്തകരെ മോചിപ്പിച്ചത്. കാലടി ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥികളെയാണ് കസ്റ്റഡിയിലെടുത്തത്.
ലോക്കപ്പിലിട്ട വിദ്യാർത്ഥികളെ റോജി എം.ജോൺ പുറത്തിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നുണ്ട്. ഇന്ന് പുലർച്ചെയാണ് 7 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ 2 വിദ്യാർത്ഥികളെ വീട്ടിൽ നിന്ന് പുലർച്ചെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിലായിരുന്നു പ്രതിഷേധം ഉയർന്നത്. വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
തുടർന്ന് കോൺഗ്രസ് നേതാക്കൾ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ റോജി ജോൺ എംഎൽഎ ലോക്കപ്പിൽ നിന്ന് വിദ്യാർത്ഥികളെ പുറത്തിറക്കുകയും ചെയ്തു. വിദ്യാർത്ഥികളെ സെല്ലിൽ നിന്നും പുറത്തിറക്കിയതിൽ തെറ്റിന്നാണ് റോജി എം ജോൺ എംഎൽഎയുടെ വാദം. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എംഎൽഎ.
തന്റെ പ്രവർത്തി മറ്റുള്ളവർ വിലയിരുത്തട്ടെ. വലിയ കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാർത്ഥികളോട് പൊലീസ് പെരുമാറിയതെന്നും എംഎൽഎ പറഞ്ഞു.



