- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്രവളപ്പിൽ ബോർഡു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മതസ്പർധയുണ്ടാക്കുന്ന വിധം പ്രതികരിച്ചു; മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനുമെതിരെ അപകീർത്തികരമായ പരാമർശം ഇട്ട ആർ എസ് എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു; ചുമത്തിയത് ജാമ്യമില്ലാ കുറ്റം
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ വാട്ട്‌സ് ആപ്പിൽ അപകീർത്തികരമായ പരാമർശം നടത്തിയ ആർ. എസ്. എസ് പ്രവർത്തകനെ പൊലിസ് ജാമ്യമില്ലാകുറ്റം ചുമത്തി അറസ്റ്റു ചെയ്തു. കുഞ്ഞിമംഗലം ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ആർ. എസ്. എസ് പ്രവർത്തകനായ കാളിയാടൻ പ്രകാശനെയാണ് പയ്യന്നൂർ ഡി.വൈ. എസ്‌പിയുടെ നിർദ്ദേശപ്രകാരം പയ്യന്നൂർ പൊലിസ് അറസ്റ്റു ചെയ്തത്.
കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്രവളപ്പിൽ ബോർഡു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മതസ്പർധയുണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായിവിജയൻ, മകളുടെ ഭർത്താവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മന്ത്രി പി. എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായവ്യക്തി പരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
കുഞ്ഞിമംഗലം മല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലെ ബോർഡ് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിക്കെതിരെ ഇയാൾ വാട്ട്‌സ് ഗ്രൂപ്പിൽ പ്രകോപനപരമായ സന്ദേശമയച്ചത്. ഇതു വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിനെ തുടർന്നാണ് പൊലിസ് നടപടിയെടുത്തത്. ഇതിനിടെ ഇരു വിഭാഗം തമ്മിൽ സംഘർഷം നിലനിൽക്കുന്ന കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്ര പരിസരത്ത് പയ്യന്നൂർ ഡിവിഷൻ ഡിവൈഎസ്‌പി.യുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തി.
ഇതര മതസ്ഥർക്ക് ഉത്സവ സ്ഥലത്ത് പ്രവേശനമില്ലെന്ന വിവാദ ബോർഡിനെ ചൊല്ലി ഇരുവിഭാഗം കൂട്ടത്തല്ലിൽ കലാശിച്ചതിനെ തുടർന്നാണ് കുംഭമാസ സംക്രമമായ ഇന്ന് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ക്ഷേത്ര പരിസരത്ത് പൊലീസ് ജാഗ്രത. സംക്രമ പൂജ ചടങ്ങുകൾ സമാധാനപരമാക്കുന്നതിന്റെ ഭാഗമായാണ് പയ്യന്നൂരും സമീപസ്റ്റേഷനുകളിൽ നിന്നുമായി വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. ക്ഷേത്ര പരിസരത്ത് കമ്മിറ്റിക്കാരും ജാഗ്രത പാലിച്ചു വരുന്നുണ്ട്.
ഇക്കഴിഞ്ഞ അഞ്ചിന് വൈകുന്നേരം നടന്ന കാഴ്ചക്കമ്മറ്റിയുടെ യോഗത്തിൽ മുമ്പു വിവാദമായ ബോർഡു വിഷയം അജണ്ടയിൽ തിരുകിക്കയറ്റാനുള്ള ചിലരുടെ ഭാഗത്തു നിന്നുണ്ടായ ശ്രമം വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചിരുന്നു. ഇതേതുടർന്ന് രണ്ടു പരാതികളിലായി 19 പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്രത്തിലെ ബോർഡു വിവാദം സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുകയാണ്.




