- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലാര്‍ക്കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു; മുല്ലപ്പുഴയാറും പെരിയാറും ഉള്‍പ്പെടെയുള്ള നദീതീരങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം; ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരത്തിനും നിയന്ത്രണം
തൊടുപുഴ: ഇടുക്കി ജില്ലയിലെ കല്ലാര്‍ക്കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് വെള്ളം നിയന്ത്രിതമായി തുറന്ന് ഒഴുക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
ഡാമിന് സമീപമുള്ള മുല്ലപ്പുഴയാറും പെരിയാറും ഉള്‍പ്പെടെയുള്ള നദീതീരങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ നടക്കുന്ന റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാനും കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇതിനിടെ, ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലവിനോദ പരിപാടികള്‍, ട്രക്കിങ്, സാഹസിക വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെയും വിലക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നടപടികള്‍ എന്നും മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.