- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടലയിലെ തട്ടിപ്പ് കണ്ടെത്തിയത് സഹകരണ വകുപ്പ്; സഹകരണ മേഖലയിൽ ഇഡി നടത്തുന്ന റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി വി.എൻ വാസവൻ
കണ്ണൂർ: കണ്ടല ബാങ്കിൽ ക്രമക്കേടു കണ്ടെത്തിയത് ഇഡിയല്ലെന്നും സഹകരണ വകുപ്പ് കണ്ടെത്തിയതാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടലയായാലും കരുവന്നുരായാലും പുൽപള്ളിയായാലും നേരത്തെ സഹകരണ വകുപ്പ് അന്വേഷണം നടത്തിയതാണ്. ഇതിനെതിരെ കേസെടുത്ത് അന്വേഷണം നടത്തിയിട്ടുമുണ്ട് ഇതിനു ശേഷമാണ് ഇ.ഡി അവിടെയൊക്കെ റെയ്ഡു നടത്തിയത്.
ഇതൊന്നും പുതുതായി കണ്ടെത്തിയതല്ല. അവർക്കെതിരെ സഹകരണ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തി അവരുടെ ന്യൂനതകൾ ചൂണ്ടികാട്ടി അവർക്കെതിരെ നടപടിയും സ്വീകരിച്ചു പൊലിസ് കേസുമെടുത്തിട്ടുണ്ട്. ഇതൊന്നും പുതുതായി കണ്ടെത്തിയതൊന്നുമല്ലല്ലോയെന്നും വി.എൻ. വാസവൻ പറഞ്ഞു. എന്നാൽ സഹകരണ മേഖലയിൽ ഇഡി തുടർച്ചയായി റെയ്ഡ് നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണ് ഇന്ത്യയിൽ 282 ബാങ്കുകളിൽ ക്രമക്കേട് നടന്നിട്ടുണ്ട് ഗുജറാത്തിൽ മുപ്പതും മധ്യപ്രദേശി നാൽപതും മഹാരാഷ്ട്രയിൽ തൊണ്ണൂറും ഉത്തർപ്രദേശിൽ നാൽപ്പത്തിരണ്ടും ബാങ്കുകളിൽ ക്രമക്കേട് നടന്നിട്ടുണ്ട്. ഇവിടെയൊന്നുമില്ലാത്ത നടപടിയാണ് കേരളത്തിൽ സ്വീകരിച്ചിട്ടുള്ളത്.
ഇതു രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് സംശയിക്കപ്പെടുന്നത്. കണ്ണൂരിൽ എം വിആറിന്റെ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് അവരോട് ചോദിക്കണം ഈ കാര്യത്തിൽ ഞാൻ എന്തു പ്രതികരിക്കാനാണന്നും മന്ത്രി പറഞ്ഞു. ഇതിൽ രാഷ്ട്രീയമൊന്നുമില്ലെന്നാണ് കരുതുന്നത്. ലീഗിന്റെ ഒരു ഉന്നത നേതാവ് ഞങ്ങളെ സിപിഎം ഫാലസ്തീൻ ഐക്യദാർഡ്യ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പറഞ്ഞു ഞങ്ങൾ ക്ഷണിക്കുകയും ചെയ്തു.
പങ്കെടുക്കാത്തതിന് അവർ ചില സാങ്കേതിക കാരണങ്ങളും പറഞ്ഞു. തിരുവനന്തപുരത്ത് ഞങ്ങൾ നടത്തിയ സെമിനാറിൽ ലീഗും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമൊക്കെ പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസിലെ ചില നേതാക്കൾ മുസ്ലിം ലീഗിനെ ഭയക്കുകയാണ് ശശിതരൂരിനെ മുസ്ലിം ലീഗ് റാലിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിന് സുധാകരനും സതീശനുമാണ് ഭയന്നത്. ഞങ്ങൾ എന്തിനാണ് മുസ്ലിം ലീഗിനെ ഭയക്കുന്നതെന്നും മന്ത്രി വി.എൻ വാസവൻ ചോദിച്ചു.
ലീഗില്ലെങ്കിൽ യു.ഡി.എഫില്ല അതാണ് കോൺഗ്രസ് ഭയക്കുന്നതിന് കാരണമെന്നും വി.എൻ വാസവൻ പറഞ്ഞു. സഹകരണ സംഘങ്ങൾ ബാങ്കെന്നു ഉപയോഗിക്കരുതെന്ന നിർദ്ദേശം റിസർവ് ബാങ്ക് നേരത്തെ പുറപ്പെടുവിപ്പിച്ചതാണ് ഞങ്ങൾ അതിന് കോടതിയിൽ നിന്നും സ്റ്റേയും വാങ്ങിയിരുന്നു. പുതിയ വിജ്ഞാപനം വന്നിട്ടുണ്ടെങ്കിൽ അതു പരിശോധിച്ചു ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തുമെന്നും വി.എൻ വാസവൻ പറഞ്ഞു.



