- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്പാനൂർ ബുള്ളറ്റ് ബൈക്ക് മോഷണ കേസ്: മോഷ്ടാവ് കുപ്പി കണ്ടം ഹംസക്ക് ആറുമാസം തടവ്
തിരുവനന്തപുരം: തമ്പാനൂർ ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷണക്കേസിൽ അനവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്പികണ്ടം ഹംസ എന്ന ഹംസയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ശിക്ഷാവിധി. പ്രതിക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ലെന്നും മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ശിക്ഷാവിധിയിൽ വ്യക്തമാക്കി.
2023 മെയ് 1 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് മറ്റൊരു കേസിൽ ഹംസയെ അറസ്റ്റ് ചെയ്തിരുന്നു. തൽസമയം ഇയാൾ സഞ്ചരിച്ചു വന്ന ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ ബൈക്ക് തമ്പാനൂർ ബസ് സ്റ്റാന്റിൽ നിന്നും ഹംസ മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളേജ് സി ഐ ഹരിലാൽ മോഷണ കേസ് തമ്പാനൂർ പൊലീസിന് കൈമാറുകയായിരുന്നു.
Next Story



