- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും; നാട്ടുവൈദ്യനും ചികിൽസയ്ക്കെത്തിയ ആളും കാഞ്ഞിരപ്പുഴയിൽ മരിച്ചതിൽ ദുരൂഹത; അന്വേഷണം തുടങ്ങി പൊലീസ്
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ രണ്ടുപേരെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. കാഞ്ഞിരപ്പുഴ കാഞ്ഞിരം കാണിവായിലെ നാട്ടുവൈദ്യനായ കുറുമ്പൻ(64) കരിമ്പുഴ കുലുക്കിലിയാട് സ്വദേശി ബാലു(45) എന്നിവരെയാണ് മരിച്ചത്. ദുരൂഹതയുള്ളതിനാൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം വൈകിട്ട് നാട്ടുവൈദ്യനായ കുറുമ്പന്റെ വീട്ടിലാണ് ഇരുവരെയും അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാഞ്ഞിരത്തെ വീട്ടിൽ വർഷങ്ങളായി ചികിത്സ നടത്തുന്ന നാട്ടുവൈദ്യനാണ് കുറുമ്പൻ. കരിമ്പുഴ സ്വദേശിയായ ബാലു ഇവിടെ ചികിത്സയ്ക്കെത്തിയതാണെന്നാണ് പറയപ്പെടുന്നത്. കുറുമ്പനെ വീടിനകത്തും ബാലുവിനെ വൈദ്യന്റെ വീടിന് പുറത്തുമാണ് അവശനിലയിൽ കണ്ടത്.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ച് വ്യക്തതവരികയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.



