- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിൽ പോയിന്റ് ഓഫ് പദവി നൽകുന്നതിനായി കേന്ദ്രത്തോട് ശുപാർശ ചെയ്യും: പാർലമെന്ററി സമിതി ചെയർമാൻ വി.വിജയ് സായ്റെഡ്ഡി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകുന്നതിനായി കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് പാർലമെന്ററി സമിതി ചെയർമാൻ വി വിജയ് സായ് റെഡ്ഡി എം പി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന്റെ സൗകര്യങ്ങളിൽ പൂർണ്ണ തൃപ്തിയെന്നും വിമാനത്താവളത്തിന്റെ മാതൃക പ്രശംസനീയമെന്നും മട്ടന്നൂരിൽ വിമാനതാവളം സന്ദർശിച്ച ശേഷം അദ്ദേഹം വാർത്താ ലേഖകരോട് പറഞ്ഞു.
രാജ്യത്തെ മറ്റ് വിമാനത്താവളങ്ങൾക്ക് കണ്ണൂരിനെ മാതൃകയാക്കാവുന്നതാണെന്നും കണ്ണൂരിന് അനുകൂലമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമിതി അംഗങ്ങളായ കെ.മുരളീധരൻ എ എ റഹീം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇതിനിടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയന്റ ഓഫ് കോൾ പദവി നൽകണമെന്നും കണ്ണൂർ-കാസർകോട് ദേശീയ പാതയിൽ വെള്ളൂരിൽ അടിപ്പാത നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം എൽ.ഡി. എഫ് ജില്ലാ പ്രതിനിധി സംഘം വിജയ് സായ് റെഡ്ഡിക്ക് നൽകി.
കണ്ണൂർ വിമാനത്താവളത്തിൽ വ്യാഴാഴ്‌ച്ച ഉച്ചയക്ക് പന്ത്രണ്ടരയോടെയെത്തിയ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് കൈമാറി.വിജയ്സായി റെയഡ്ഡിയുടെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ പാർലമെന്റ് കമ്മിറ്റിക്കാണ് നിവേദനം സി. പി. എം കണ്ണൂർജില്ലാസെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ കൈമാറിയത്.
എൽ.ഡി. എഫ് നേതാക്കളായ എൻ. ചന്ദ്രൻ, പി. പുരുഷോത്തമൻ, എംപിമാരായ പി.സന്തോഷ്‌കുമാർ, വി.ശിവദാസൻ, എംഎൽഎ മാരായ കെ.കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, എൽ.ഡി. എഫ്ജില്ലാ കൺവീനർ എൻ ചന്ദ്രൻ തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.



