- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടെത്തിയത് പുലിയാണെന്ന് സ്ഥിരീകരിക്കാനായില്ല
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിലെ മൂന്നാംഗേറ്റിന് സമീപം കണ്ടെത്തിയ വന്യജീവി പുലിയാണോയെന്നതു കണ്ടെത്താനാകാതെ വനം വകുപ്പ്. രണ്ടു ദിവസം മുൻപ് വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ ഇത് സ്ഥിരീകരിക്കുന്ന ഒരു ദൃശ്യവും പതിഞ്ഞിട്ടില്ലെന്നാണ് കണ്ണവത്ത് നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
വിമാനത്താവളത്തിന് സമീപം പട്ടിയുടെ ജഢാവശിഷ്ടം കണ്ടെത്തിയതിന് പിന്നാലെയാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ സാന്നിദ്ധ്യം സംശയിച്ചത്. ഇതിന് പിന്നാലെ വനം വകുപ്പ് മേഖലയിൽ രണ്ട് ക്യാമറകളും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥറുടെ പരിശോധനയിലാണ് വിമാനത്താവള മൂന്നാം ഗേറ്റിന് സമീപം വന്യ ജീവിയെ കണ്ടത്.
തുടർന്നാണ് വന്യ ജീവിയെ കണ്ടെത്താൻ വനം വകുപ്പ് വ്യാഴാഴ്ച രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.രണ്ടുദിവസത്തിന് ശേഷം ശനിയാഴ്‌ച്ചരാവിലെ 10 മണിയോടെ വനം വകുപ്പ് സംഘമെത്തി നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയായിരുന്നു. എന്നാൽ ഈ ക്യാമറകളിൽ വന്യ ജീവികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടില്ല. വന്യജീവിയെ കണ്ടെത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതിന്റെ കുറച്ചകലെയായി കാട്ടിനുള്ളിലായാണ് പട്ടിയുടെ ശരീരവശിഷ്ടം കണ്ടെത്തിയത്.
എന്നാൽ ' പുലിയാണ് ഇറങ്ങിയതെങ്കിൽ വീണ്ടും അവിടേക്ക് വരാനും പരിസര പ്രദേശത്ത് സാന്നിദ്ധ്യമുണ്ടാകാനും സാധ്യതയുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പുലിയുടെ ത് സമാനമായ കാൽപ്പാടുകൾ വിമാനതാവള പരിസരത്ത് നിന്നും കിട്ടിയിട്ടുണ്ടെങ്കിലും പുലിയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ കണ്ണൂർ വിമാനതാവളത്തിൽ പുലിയുടെ സാന്നിദ്ധ്യമുണ്ടെന്ന അഭ്യൂഹം പരന്നതോടെ തൊട്ടടുത്ത കീഴല്ലൂർ പഞ്ചായത്തിലെ ജനങ്ങളും യാത്രക്കാരും ഭീതിയിലാണ് നേരത്തെ വനപ്രദേശമായിരുന്ന മൂർഖൻ പറമ്പിലെ കുന്നുകൾ ഇടിച്ചാണ് വിമാന താവളം നിർമ്മിച്ചത്.
ഇതു കാരണം ഇവിടെ നിന്നും വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. രാത്രികാല പട്രോളിങ്ങിനിറങ്ങിയ ബി.എസ്. എഫ് സുരക്ഷഭടന്മാരാണ് അജ്ഞാത ജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.