- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴൽപ്പണം കടത്തുന്നതിനിടെ റോഡിൽ നഷ്ടപ്പെട്ട രണ്ടു കോടിയിലേറെ കൈക്കലാക്കിയെന്ന സംശയത്താൽ മത്സ്യത്തൊഴിലാളിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയ പ്രതികൾ റിമാൻഡിൽ; അറസ്റ്റിലായവരിൽ സിപിഎം പ്രവർത്തകനും
കണ്ണൂർ:തലശേരി നഗരത്തിൽ കുഴൽപ്പണംപൊട്ടിച്ചുവെന്ന സംശയത്താൽ യുവാവിനെ തട്ടിക്കൊണ്ടു പോയി നാലരമണിക്കൂറോളം കാറിലിട്ടു മർദ്ദിച്ചു അവശനാക്കി പുതിയ ബസ് സ്റ്റാൻഡിൽ തള്ളിയ കേസിൽ സി.പി. എം പ്രവർത്തകർ ഉൾപ്പെടെയുള്ള ഏഴുപേരെ തലശേരി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. രാഷ്ട്രീയ അക്രമകേസുകളിൽ പ്രതികളായ സി.പി. എം പ്രവർത്തകരുൾപ്പെടുന്നവരാണ് കുഴൽപണം വെട്ടിച്ചുവെന്ന ആരോപണവിധേയനായ യുവാവിനെ തട്ടിക്കൊണ്ടു പോയത്.
ഗോപാലപേട്ടയിലെ മത്സ്യത്തൊഴിലാളിയായ ലീലാനിവാസിൽ പി.പി ധീരജിനെ (32) തട്ടിക്കൊണ്ടു പോയ കേസിൽ സി.പി. എം പ്രവർത്തകനായ മുഴപ്പിലങ്ങാട് കുളം ബസാറിലെ സി.പി ദിമിത്രോവ്(46) പുന്നോൽ റെയിൽവെ ഗേറ്റിന് സമീപം നജീഗറിൽ പി.കെ നിസാമുദ്ദീൻ(26) ഗോപാലപേട്ടയിലെ സ്നേഹദീപത്തിൽ നോയൽ ലാൻസി(36) പുന്നോൽ അമൃത സ്‌കൂളിന് സമീപം പാറക്കണ്ടി ഹൗസിൽ എംപി ലയേഷ്(46) കിഴക്കെ കതിരൂർ റാഹത്ത് മൻസിലിൽ മുഹമ്മദ് ഫർഹാൻ ബിൻ ഇബ്രാഹിം(27) ചമ്പാട് മാക്കുനി ഇന്നാസ് ഹൗസിൽ എ.പി ഷക്കീൽ(41) പുന്നോൽകരിക്കുന്ന് ജീനവില്ലയിൽ ജേേിജഷ് ജയിംസ് എന്നിവരാണ് പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് സെപ്റ്റംബർ അഞ്ചുവരെ റിമാൻഡ് ചെയ്തു. കഴിഞ്ഞ പതിനെട്ടിന് വൈകുന്നേരം അഞ്ചരയ്ക്ക് മൊബൈൽ ഫോൺ റീചാർജ്ജ് ചെയ്യാൻ സൈദാർപള്ളിക്കടുത്തെ കടയിൽ പോയ ധീരജിനെ കാറിലെത്തിയ നാലംഗ സംഘംബലമായി പിടിച്ചു കയറ്റി ചിറക്കരയിലേക്ക് കൊണ്ടു പോയി. വഴിയിൽ നിന്നും കിട്ടിയ 2.5- കോടി രൂപയുടെ ബാഗ് എവിടെസൂക്ഷിച്ചുവെന്ന് പറയണമെന്ന് ആവശ്യപ്പെട്ടു മുഖത്തടിക്കുകയും പലസ്ഥലങ്ങളിലും ചുറ്റികറങ്ങിയതിനു ശേഷം രാത്രി പത്തുമണിയോടെ പുതിയ ബസ് സ്റ്റാൻഡിൽ തള്ളിവിടുകയും ചെയ്തു.
സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി ധീരജ് മൊഴി നൽകിയതായി പൊലിസ് കോടതിയിൽ നൽകിയ റിമാൻഡ്് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതേ സമയം പ്രാദേശിക സി.പി. എം നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം തന്റെ വീട്ടിൽ അതിക്രമിച്ചുകയറി വഴിയിൽ കളഞ്ഞുകിട്ടിയ പണം എവിടെയാണ് വെച്ചതെന്നു ചോദിച്ചു വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിായും ധീരജ് എ. എസ്‌പിക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
കുഴൽപണ ഇടപാടിനിടെ നഷ്ടപ്പെട്ടുപോയ പണം തെരഞ്ഞാണ് പ്രതികൾ ധീരജിനെ തട്ടിക്കൊണ്ടു പോയതെന്ന് പൊലിസ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ സംഭവത്തിലെ ദുരൂഹത നീക്കാൻ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വാങ്ങി ചോദ്യം ചെയ്യാൻ പൊലിസ് തീരുമാനിച്ചിട്ടുണ്ട്.