- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്: സരോവരം പാർക്കിന് സമീപം കനോലി കനാലിൽ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കുതിരവട്ടം പറയഞ്ചേരി സ്വദേശി രജിതയുടെ മൃതദേഹം ആണ് കനാലിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് കമിഴ്ന്ന് കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്. കനാലിന് നടുവിലൂടെ ഒഴുകിപ്പോകുന്ന നിലയിൽ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നടക്കാവ് പൊലീസും ബീച്ച് ഫയർ സ്റ്റേഷൻ യൂണിറ്റും എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ നടത്തും.
Next Story