- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസുഖത്തെ തുടർന്നുള്ള ഇടവേളക്ക് ശേഷം കാന്തപുരം വീണ്ടും പൊതുവേദിയിലെത്തി; ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 532 സഖാഫി പണ്ഡിതർക്ക് മർക്കസിൽനിന്ന് ബിരുദം സമ്മാനിച്ചു
കോഴിക്കോട്: അസുഖത്തെ തുടർന്നുള്ള ഏറെ നാളത്തെ ഇടവേളക്ക് ശേഷം കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ വീണ്ടും പൊതുവേദിയിലെത്തി. ശുഭ്രവസ്ത്രധാരികളായ പതിനായിരങ്ങൾ സംഗമിച്ച വേദിയിൽ മർകസിൽനിന്നും മതപഠനം പൂർത്തിയാക്കി സേവനത്തിറങ്ങുന്ന 532 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിക്കുന്ന ചടങ്ങിലേക്കാണു മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ എത്തിയത്. ഇന്ത്യയിലെ പതിനാറു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം വൈജ്ഞാനിക പാരമ്പര്യത്തെ സൂക്ഷ്മമായി പഠിച്ചു പ്രവർത്തനമണ്ഡലത്തിലേക്കിറങ്ങുന്ന പണ്ഡിതർക്ക് വലിയ സാമൂഹിക കർത്തവ്യങ്ങൾ നിർവ്വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയ വിശുദ്ധിയും ദൈവ ഭക്തിയും മതത്തിന്റെ പ്രധാനപ്പെട്ട ഭാവങ്ങളാണ്. കരുണ, സഹജീവി സ്നേഹം, ഉദാരത തുടങ്ങി വിശേഷപ്പെട്ട സ്വഭാവങ്ങൾക്ക് ഉടമകളാകണം എല്ലാവരും. ഇസ്ലാം എപ്പോഴും ഊന്നിപ്പറയുന്നത് കാരുണ്യത്തെകുറിച്ചാണ്. ആ സന്ദേശങ്ങളാണ് മർകസ് നാലര പതിറ്റാണ്ടായി ലോകത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും കാന്തപുരം പറഞ്ഞു.
സുന്നി ആദർശ പ്രസ്ഥാനത്തെയും കാന്തപുരം ഉസ്താദിനെയും നെഞ്ചേറ്റുന്ന പതിനായിരങ്ങളുടെ സംഗമമായി മർകസ് സമ്മേളനമാറി. പണ്ഡിത സംഗമം, സനദ് ദാനം, നാഷനൽ എമിനൻസ് മീറ്റ്, ശൈഖ് സായിദ് പീസ് കോൺഫറൻസ്, ആത്മീയ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. എമിൻനൻസ് മീറ്റ് ജാമിഅ നിസാമിയ്യ ചീഫ് മുഫ്ത്തി ഹാഫിള് സയ്യിദ് സിയാഉദ്ദീൻ നഖ്ശബന്ധി ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ശൈഖ് സാഇദ് സമാധാന സമ്മേളനത്തിൽ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കാളികളായി.
തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ വഖ്ഫ് മന്ത്രി ഗിംഗി കെ എസ് മസ്താൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമാപന സംഗമത്തിൽ വിദേശ പ്രമുഖരടക്കം നിരവധി പ്രമുഖരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. കാന്തപുരത്തിന്റെ സ്വഹീഹുൽ ബുഖാരി അദ്ധ്യാപനത്തിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
സമാപന സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി, സയ്യിദ് ഫസൽ കോയമ്മതങ്ങൾ കുറാ, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, കോടമ്പുഴ ബാവ മുസ്ലിയാർ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, ബദാഉൻ ശരീഫ് ഗദ്ദി ശരീഫ് ഹസ്റത്ത് ഗുലാം അബ്ദുൽ ഖാദിർ അലവി, ഡൽഹിയിലെ ഹസ്റത്ത് നിസാമുദ്ദീൻ ദർഗ ഗദ്ദി ശരീഫ് ഹസ്റത്ത് ഹമ്മാദ് നിസാമി ,ഹസ്റത്ത് നൂറുൽ ഐൻ മിയാ ചിഷ്തി അജ്മീർ, ഹാജി എസ് ഖാജാ മുഹ്യുദ്ധീൻ ചിശ്തി ചെന്നൈ, ഹാജി ഖമീസ ബായ് സിന്തി ഖേദാ അഹ്മദാബാദ്, ഹാജി യൂസുഫ് ബായ് ജുനെജ രാജ്കോട്ട് ,ഹാജി ജുമാറൈമ ഗാന്ധിധം ,ഹാജി അബ്ദുൽ വകീൽ ഖാൻ, ബറേൽവി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, എപി അബ്ദുൽ കരീം ഹാജി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയ തങ്ങൾ, ഇകെ ഹുസൈൻ ഖാദിരി, സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ ബായാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി തുടങ്ങിയവരാണ് സംബന്ധിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്