- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള സദസ് രാഷ്ട്രീയം; ഇലക്ഷൻ വരുമ്പോൾ നേരിടാൻ മാർഗങ്ങൾ കണ്ട് പിടിക്കും; ഇത് മുൻപുമുള്ളതാണ്; ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നപ്പോൾ പതിനായിരങ്ങൾ വന്നിരുന്നു എന്നും കാന്തപുരം എ പി അബൂബക്കർ മുസലിയാർ
മലപ്പുറം : നവകേരള സദസ് രാഷ്ട്രീയമാണെന്ന് കാന്തപുരം എ. പി അബൂബക്കർ മുസലിയാർ. എല്ലാ പാർട്ടികളും അവരുടെ വിജയത്തിന് ആവശ്യമായ പ്രചാരണം നടത്തും. ഇലക്ഷൻ വരുമ്പോൾ നേരിടാൻ മാർഗങ്ങൾ കണ്ട് പിടിക്കും. ഇത് മുൻപുമുള്ളതാണ്. ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നപ്പോൾ പതിനായിരങ്ങൾ വന്നിരുന്നു. ഇത്തരം പരിപാടികൾ വഴി രാഷ്ട്രീയക്കാർ അവരുടെ ഉദ്ദേശങ്ങൾ ജനങ്ങളുടെ മുന്നിൽ വെക്കുന്നു. അതിൽ അഭിപ്രായം പറയാനില്ലെന്നും കാന്തപുരം വ്യക്തമാക്കി.
മുസ്ലിം സംവരണം അട്ടിമറിക്കപ്പെടരുതെന്നാണ് നിലപാട്. ഭിന്നശേഷി സംവരണം ഉയർത്തുമ്പോൾ മുസ്ലിം സംവരണം കുറയുന്നുവെന്ന വിഷയം പഠിച്ചു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കാന്തപുരം വിശദീകരിച്ചു.
Next Story




