- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13കാരിയോട് ലൈംഗികാതിക്രമം; കരാട്ടേ മാസ്റ്റര്‍ അറസ്റ്റില്‍
ചവറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കരാട്ടെ മാസ്റ്റര്‍ അറസ്റ്റിലായി. നീണ്ടകര പനയിത്ര കിഴക്കതില്‍ രതീഷ് (30) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. കരാട്ടെ പരിശീലിക്കാന്‍ എത്തിയ 13കാരിയെ വശീകരിച്ച ശേഷം ഇയാള്‍ പകര്‍ത്തിയ അശ്ലീല ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചവറ പൊലീസ് കേസ് രജിസ്റ്റര്‍ […]
ചവറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കരാട്ടെ മാസ്റ്റര്‍ അറസ്റ്റിലായി. നീണ്ടകര പനയിത്ര കിഴക്കതില്‍ രതീഷ് (30) ആണ് ചവറ പൊലീസിന്റെ പിടിയിലായത്.
കരാട്ടെ പരിശീലിക്കാന്‍ എത്തിയ 13കാരിയെ വശീകരിച്ച ശേഷം ഇയാള്‍ പകര്‍ത്തിയ അശ്ലീല ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചവറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ രതീഷ് മൈസൂരിലാണെന്ന് അറിയാന്‍ കഴിഞ്ഞു. പൊലീസ് നിരീക്ഷിക്കുന്നതിനിടെ ഇയാള്‍ ട്രെയിന്‍ മാര്‍ഗം കൊല്ലത്തേക്ക് വരുമ്പോള്‍ കായംകുളത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.




