- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലോട്ട് പറക്കാൻ ആഗ്രഹമില്ലാതെ വിമാനം; കരിപ്പൂരിൽ സഹികെട്ട് വലഞ്ഞ് ബഹളം വച്ച് യാത്രക്കാർ; വിമാനത്താവളത്തിൽ 180 പേർ കുടുങ്ങി
കരിപ്പൂർ: കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം തുടർച്ചയായി റദ്ദാക്കിയതിനെ തുടർന്ന് 180 യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനം ചൊവ്വാഴ്ചയും റദ്ദാക്കിയതാണ് യാത്രക്കാരെ വലച്ചത്.
തിങ്കളാഴ്ച രാത്രി 11.50-ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം യഥാസമയം സർവീസ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധമുയർത്തി. പിന്നീട്, ചൊവ്വാഴ്ച വിമാനം പുറപ്പെടുമെന്ന് അധികൃതർ ഉറപ്പുനൽകുകയും യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച രാവിലെ 10.30-ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചതനുസരിച്ച് യാത്രക്കാർ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കി. എന്നാൽ, ഇതിനുശേഷം വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് അറിയിച്ച് സർവീസ് റദ്ദാക്കുകയായിരുന്നു. തുടർച്ചയായ ഈ റദ്ദാക്കലുകൾ ദുബായിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.




