കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നു. പയ്യന്നൂര്‍പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കരിവെള്ളൂരില്‍ എസ്.ഐ. ആര്‍നിശാ ക്യാംപ് നടത്തിയ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ച് തകര്‍ത്തു. കരിവെള്ളൂരിലെ ഗാന്ധി മന്ദിരമാണ് പൂട്ട് പൊളിച്ച് അകത്ത് കയറിയ അക്രമികള്‍ തകര്‍ത്തത്.

ഓഫിസിന് അകത്ത് ഉണ്ടായിരുന്ന പ്രചരണ ബോര്‍ഡുകള്‍ തീവെച്ച് നശിപ്പിച്ചു.ദേശിയ നേതാക്കളുടെ ചിത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇലട്രിക്ക് ഉപകരണങ്ങള്‍ കേട് പാട് വരുത്തി. പയ്യന്നൂര്‍ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

ഞായറാഴ്ച്ച രാത്രി 10 മണി വരെ ഇവിടെ എസ് ഐ ആര്‍ നിശാ ക്യാമ്പ് ഉണ്ടായിരുന്നു. ഇതിന് ശേഷം അര്‍ദ്ധരാത്രിയോടെയാണ് അക്രമം നടന്നത്. മണ്ഡലം പ്രസിഡന്റ് ഷീബാ മുരളിയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.