- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ഉയർന്ന് നിക്ഷേപത്തുക നിക്ഷേപകർക്ക് പിൻവലിക്കാൻ അവസരം; ഒരു ലക്ഷത്തിൽ മുകളിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കാം
തൃശ്ശൂർ: നിക്ഷേപകർക്ക് ഉയർന്ന നിക്ഷേപത്തുക കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും പിൻവലിക്കുന്നതിനായി അവസരം. നാളെ മുതൽ ഒരു ലക്ഷത്തിൽ മുകളിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കാം. നിക്ഷേപത്തിന്റെ പത്ത് ശതമാനവും പലിശ ഇനത്തിൽ 100 ശതമാനവും മടക്കി നൽകും. ചെറിയ നിക്ഷേപങ്ങൾ ആദ്യഘട്ടത്തിൽ മടക്കി നൽകാൻ തുടങ്ങിയിരുന്നു. ഇപ്പോൾ ബാങ്ക് തയാറാകുന്നത് അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ മടക്കി നൽകാനാണ്.
15.5 കോടി രൂപ ചെറിയ നിക്ഷേപങ്ങൾ മടക്കി നൽകാൻ ബാങ്കിന് കഴിഞ്ഞെന്ന് അഡ്‌മിനിസ്ട്രേറ്റിവ് സമിതി പറയുന്നു. നിക്ഷേപം പുതുക്കി നിക്ഷേപിക്കുന്നതിനായുള്ള അവസരവും ബാങ്ക് ഒരുക്കുന്നുണ്ട്. അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചത് 13 കോടി രൂപ ഉടൻ നിക്ഷേപകർക്ക് മടക്കി നൽകാൻ തീരുമാനമായതായിയാണ്.
Next Story




