- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിക്ക് മുൻപിൽ ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്ന് പറയും; നാളെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കില്ല; കരുവന്നൂരിൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ എസി മൊയ്തീൻ
തൃശ്ശൂർ: കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എ.സി മൊയ്തീൻ എംഎൽഎ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുൻപാകെ നാളെ ഹാജരാകും. മുൻപ് രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയെങ്കിലും അസൗകര്യമുണ്ടെന്ന് കാട്ടി മൊയ്തീൻ ഒഴിവാകുകയായിരുന്നു.
ഇഡിക്ക് മുൻപിൽ ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്നാകും പറയുകയെന്ന് അദ്ദേഹം വ്യക്തമാക്കി. നാളെ നിയമസഭാ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കില്ല. വടക്കാഞ്ചേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷൻ, സിപിഎം കൗൺസിലർ അനൂപ് ഡേവിസ് എന്നിവരും നാളെ ഇഡി ഉദ്യോഗസ്ഥർ മുൻപാകെ ഹാജരാകും.
സതീഷ് കുമാർ എന്ന വ്യക്തിയുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. മുൻ എംപി പി.കെ. ബിജു കരുവന്നൂർ കേസിൽ എ.സി. മൊയ്തീനൊപ്പം പങ്കാളിയാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ശനിയാഴ്ച ആരോപിച്ചിരുന്നു. പ്രതികളിലൊരാളായ സതീശൻ ബിജുവിന്റെ മെന്ററാണെന്നും അക്കര പറഞ്ഞു.



