- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് വിദ്യാർത്ഥിനികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി ഒളിവിൽ; നൗഷാദ് പതിവായി ലഹരി ഉപയോഗിക്കുന്ന ആളെന്ന് നാട്ടുകാർ
കാസർകോട്: കുമ്പളയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളെ കാറിടിച്ച് കൊല്ലാൻ ശ്രമം. കുമ്പള ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികളെയാണ് കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കുമ്പള ഒളയം സ്വദേശി നൗഷാദിനെതിരെ കേസ് എടുത്തിട്ടുണ്ട്. കുട്ടികളെ ഇടിച്ച് വീഴ്‌ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിലെ ഓണഘോഷ പരിപാടികൾക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങിയ ആഷിക, മുസ്ലിഫ എന്നിവരെയാണ് നൗഷാദ് കാർ കൊണ്ട് ഇടിച്ചത്. റോഡിൽ വീണ കുട്ടികളുടെ കൈയ്ക്ക് പരിക്കേറ്റു. കുമ്പള പൊലീസാണ് പ്രതിക്കെതിരെ കേസെടുത്തത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണ് നൗഷാദെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഒളിവിൽ പോയ നൗഷാദിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്
Next Story




