ഹരിപ്പാട്: 350 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപനിലയം അടഞ്ഞു കിടക്കുന്നുണ്ടെങ്കിലും അത് തൽകാലം കെ എസ് ഇ ബി ഉപയോഗിക്കില്ല. വൈദ്യുതിവില യൂണിറ്റിന് 15 രൂപയായി ഉയർന്നതിനാൽ 2017-ലാണ് കെ.എസ്.ഇ.ബി. കായംകുളം വൈദ്യുതി വേണ്ടെന്നുവെച്ചത്. ഉയർന്ന വിലയാണ് ഇതിന് കാരണം.

2021 മാർച്ചിൽ ഇവിടെ ബാക്കിയായ 18,000 ടൺ നാഫ്ത ഉപയോഗിച്ച് 25 ദിവസം തുടർച്ചയായി വൈദ്യുതി ഉത്പാദിപ്പിച്ച് ഇന്ധനം തീർക്കുകയും നിലയം അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയും ചെയ്തു. 45 ദിവസംമുൻപ് നോട്ടീസ് നൽകിയാൽ വൈദ്യുതി ഉത്പാദിപ്പിക്കാമെന്നു കരാറുണ്ടെങ്കിലും അതിനു ബോർഡിന് താൽപ്പര്യമില്ല. വില കൂടിയതു കൊണ്ടാണ് ഇത്.

ഉയർന്ന വില കൊടുത്താണ് ആവശ്യകത ഏറെയുള്ള സമയത്ത് ഇപ്പോൾ വൈദ്യുതി പുറത്തുനിന്നു വാങ്ങുന്നത്. എന്നാൽ, പരമാവധി 16 രൂപയ്ക്കടുത്ത് കായംകുളത്ത് ഉത്പാദിപ്പിക്കാം. എന്നാൽ ഇതിൽ കുറച്ചു തുകയ്ക്ക് പുറത്തു നിന്നും വൈദ്യുതി കിട്ടും.