തിരുവനന്തുപുരം: എസ്.എഫ്.ഐയെ ഒരു ക്രിമിനൽ സംഘമായി വളർത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. അഴിമതികളിൽ നിന്നും ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എഫ്.ഐ. പ്രവർത്തകരെ ഉപയോഗിക്കുകയാണ്. കേരളത്തിലെ അമ്മമാർ കുട്ടികളെ കോളേജിൽവിടാൻ ഭയപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് സിദ്ധാർഥന്റെ വീട്ടിലെത്തി അമ്മയേയും അച്ഛനേയും കെസി ആശ്വസിപ്പിച്ചിരുന്നു.

അങ്ങേയറ്റം ഹൃയഭേദകമായ സാഹചര്യത്തിലാണ് സിദ്ധാർഥന്റെ അമ്മയേയും അച്ഛനേയും കാണാൻ കഴിയുന്നത്. സിദ്ധാർഥന്റേത് ആത്മഹത്യയായി കാണാൻ കഴിയില്ല, അതുകൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.