- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൈന്‍ ടോം ചാക്കോ മാരക ലഹരിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ശ്രമിക്കുന്നു; സിനിമയില്‍ നിന്ന് പുറത്താക്കുകയോ ബഹിഷ്കരിക്കുകയോ വേണം; കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
ഷൈന്‍ ടോം ചാക്കോ മാരക ലഹരിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ശ്രമിക്കുന്നു
കൊച്ചി: ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
അഹങ്കാരം, ധിക്കാരം, ലഹരി എന്നിവ കൊണ്ട് ദുര്‍മാതൃകയായ ഷൈന്‍ ടോം ചാക്കോയുടെ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണം. ഷൈന്‍ ടോം ചാക്കോയെ സിനിമ രംഗത്തു നിന്ന് പുറത്താക്കണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ഷൈനിന്റെ ബഹിഷ്‌കരിക്കാന്‍ പൊതുസമൂഹം തയാറാകണം. ഷൈന്‍ ടോം ചാക്കോ മാരക ലഹരിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ശ്രമിക്കുകയാണ്. സിനിമാ മേഖല സമ്പൂര്‍ണമായും ലഹരിശുദ്ധീകരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി കലൂരില്‍ ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ട സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് ഷൈന്‍ ടോം ചാക്കോക്കെതിരെ മദ്യവിരുദ്ധ സമിതി രംഗത്തെത്തിയത്