- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കീം 2024: ഫാർമസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ ഫാർമസി കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയുടെ തീയതി പുതുക്കി. ജൂൺ 6ന് ഉച്ചയ്ക്ക് 3.30 മുതൽ 5 മണി വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഫാർമസി പരീക്ഷ മാത്രം എഴുതുന്ന വിദ്യാർത്ഥികൾ 6ന് ഉച്ചയ്ക്ക് ഒരു മണിക്ക് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2525300.
ഫാർമസിക്ക് പുറമേ എൻജിനീയറിങ്, ആർക്കിടെക്ടർ, മറ്റു മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന പരീക്ഷയാണ് കീം. ജൂൺ ഒന്നുമുതൽ 9 വരെയാണ് ഇത്തവണത്തെ കീം പരീക്ഷ. ജൂൺ 20നോ 20നകമോ ഫലം പ്രസിദ്ധീകരിക്കും.
Next Story