- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'താടിക്കാരേ ഓടി വരൂ...'; നിങ്ങൾ താലോലിച്ച് വളർത്തുന്ന 'താടി' ഇനി ലോകം കാണട്ടെ; കേരളത്തിലിതാ ആദ്യമായി 'ബിയർഡ്' ചാമ്പ്യൻഷിപ്പ് നടത്തുന്നു; മികച്ച താടിക്കാർക്ക് സ്വാഗതം
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള 'intus media pvt ltd' എന്ന മാധ്യമ സ്ഥാപനം. കേരളത്തിൽ ആദ്യമായി താടിക്കാർക്കായി കേരള ബിയർഡ് ചാമ്പ്യൻഷിപ്പ് നടത്തുന്നു. കേരള ബിയർഡ് സൊസൈറ്റിയുടെയും, കേരള ബിയർഡ് ക്ലബ്ബിന്റെയും വട്ടിയൂർക്കാവ് എം എൽ എ ശ്രീ വി കെ പ്രശാന്ത് നേത്യത്വം നൽകുന്ന വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) എന്ന ചാരിറ്റി സംഘടനയുടേയും സഹകരണത്തോടെയാണ് താടിക്കാർക്കായി സംസ്ഥാന അടിസ്ഥാനത്തിൽ 'ബിയർഡ്' ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
പ്രമുഖ ആർ ജെയും നടനും ആയ ക്രിസ് വേണുഗോപലിൻറെ നേതൃത്വത്തിലാണ് മത്സരാർഥികളുടെ ഗ്രൂമിങ്ങും പരിശീലനവും നടത്തുക. സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖരും ബിയർഡ് ചാമ്പ്യൻഷിപ്പിലെ മുൻ പ്രമുഖ വിജയികളും ആയിരിക്കും പ്രധാന വിധികർത്താക്കൾ. രണ്ട് ദിവസങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വിജയികൾക്ക് പ്രൈസ് മണി ഉൾപ്പെടെ ഉള്ള സമ്മാനങ്ങൾ നൽകും. മത്സരാർഥികൾക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. മത്സരാർഥികൾക്ക് താമസത്തിനും ഭക്ഷണത്തിനും ഉള്ള സൗകര്യം സംഘാടകർ ഒരുക്കും.
ആദ്യ ദിവസം വൈകുന്നേരം മത്സരാർഥികളും പൊതുജനങ്ങളും ഉൾപ്പെടുന്ന ഒരു സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. മത്സരാർഥികൾക്ക് ടി ഷർട്ട്, ബാഗ്, അനുബന്ധ ഗ്രൂമിങ് സാധനങ്ങൾ എന്നിവ സംഘാടകർ തന്നെ നൽകും. അതേസമയം മത്സര വേദിയിൽ ഉപയോഗിക്കേണ്ട വസ്ത്രങ്ങൾ മത്സരാർഥികൾ തന്നെ കൊണ്ടുവരണമെന്നും അറിയിച്ചിട്ടുണ്ട്.
മത്സര വിഭാഗങ്ങൾ
* Long Beard - കട്ടിയും നീളവുമുള്ള മനോഹരമായ താടി ഉള്ളവർക്ക്.
* Groomed Beard - കൃത്യതയോടെ വെട്ടിയൊതുക്കിയ മാസ്റ്റർപീസ് താടി ഉള്ളവർക്ക്.
* Salt & Peper Beard - പ്രായത്തിൻറെ പക്വതയുള്ള പൗരുഷത്തികവുള്ള സ്‌റ്റൈലിഷ് താടി സൂക്ഷിക്കുന്നവർക്ക്
എന്തിനാണ് മത്സരിക്കുന്നത് ?
* താടിയുടെ മികവിൽ പേരും പ്രശസ്തിയും : അഭിമാന പുരസ്‌കാരങ്ങൾക്കൊപ്പം താടി ചാമ്പ്യനെന്ന വമ്പുമായി വേദി വിടാം
* അതിശയിപ്പിക്കുന്ന സമ്മാനങ്ങൾ: ക്യാഷ് പ്രൈസുകൾ മുതൽ എക്സ്‌ക്ലൂസീവ് സമ്മാനങ്ങൾ വരെ. നേടാൻ ഒത്തിരി ഉണ്ട്.
* ആലമൃറ Brotherhood താടി ഇഷ്ടപ്പെടുന്നവരുമായി പരിചയപ്പെടുകയും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുകയും വഴി, താടി ആഘോഷമാക്കുക.
* നിങ്ങളുടെ കരകൗശല മികവ് പ്രകടിപ്പിക്കുക: താടിക്കായുള്ള നിങ്ങളുടെ സമയം, അധ്വാനം, അർപ്പണബോധം എന്നിവയ്ക്ക് അർഹമായ അംഗീകാരം നേടുക.
നിങ്ങളുടെ വ്യക്തിത്വം, സർഗ്ഗാത്മകത, താടി അഭിമാനമായി കരുതുന്ന പുരുഷന്മാരുടെ സാഹോദര്യം എന്നിവയുടെ ആഘോഷം കൂടിയാണ് ബിയർഡ് ചാമ്പ്യൻഷിപ്പ്.
ഇതോടൊപ്പം സംസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായ ലഹരി മാഫിയയ്‌ക്കെതിരെ സംസ്ഥാന അടിസ്ഥാനത്തിൽ തന്നെ യുവജനങ്ങളെ അണി നിരത്തുന്ന ഒരു ബോധവൽക്കരണ പ്രസ്ഥാനം കൂടിയാവും മിസ്റ്റർ താടിക്കാരൻ എന്ന ഈ കേരള ബിയർഡ് ചാമ്പ്യൻഷിപ്പ്.
താടി ലോകത്തിൽ നിങ്ങൾ പുതിയ ആളോ പരിചയസമ്പന്നനായ പ്രൊഫഷണലോ ആകട്ടെ, മത്സരിക്കാൻ ധൈര്യപ്പെടുന്ന എല്ലാവരെയും താടി ചാമ്പ്യൻഷിപ്പ് സ്വാഗതം ചെയ്യുന്നു. മത്സരാർത്ഥികളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം അവരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രാഥമിക സ്‌ക്രീനിങ്ങിനായി വിളിക്കും. ഓരോ വേദിയിലും 300 മത്സരാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് സ്‌ക്രീനിങ്ങുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെടുന്ന 150 മത്സരാർത്ഥികൾ തിരുവനന്തപുരത്ത് നടക്കുന്ന അവസാന റൗണ്ടിൽ ഒന്നിച്ചെത്തും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ഫോൺ: 7510203011, 7510203022
വിശദാംശങ്ങൾക്കും രജിസ്‌ട്രേഷനും സന്ദർശിക്കുക: www.keralalifeonline.com
രജിസ്‌ട്രേഷൻ ഫോം: https://forms.gle/K2nqhXTm9ej7Pn1x7