- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള കോൺഗ്രസ്സ് എം നേതാവിന്റെ രോഗാവസ്ഥക്ക് കാരണം പാർട്ടി തന്നെ; ജോയി കല്ലുപുര ഗുരുതരാവസ്ഥയിൽ തുടരുന്നു; പാർട്ടി നേതൃത്വത്തിനെതിരെ പരാതിയുമായി ഭാര്യ മുഖ്യമന്ത്രിയെ സമീപിച്ചു
കടപ്ലാമറ്റം:കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോയ് കല്ലുപുര (78) യുടെ അതിഗുരുതരമായ രോഗാവസ്ഥയക്ക് കാരണം കേരള കോൺഗ്രസ് (എം) പാർട്ടിയുടെ പ്രാദേശിക നേതൃത്വമെന്ന് മുഖ്യമന്ത്രിക്ക് ഭാര്യയുടെ പരാതി.ജോയി കല്ലുപുര മണ്ഡലം കമ്മിറ്റിക്കിടെ കുഴഞ്ഞുവീഴാൻ കാരണം പ്രാദേശിക നേതൃത്വത്തിന്റെ മാനസിക സമ്മർദമാണെന്നു കാണിച്ച് ഭാര്യ ലിസമ്മ ജോയിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.അതേ സമയം മണ്ഡലം കമ്മിറ്റിയിലെ വാക്കേറ്റത്തിനിടെ കുഴഞ്ഞുവീണ കേരള കോൺഗ്രസ്സ് നേതാവ് ജോയ് കല്ലുപുര പാലായിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയില്ലെന്നാണ് വിവരം.
പാർട്ടി ഓഫീസിലുണ്ടായ വാക്കേറ്റത്തിലും കൈയേറ്റശ്രമങ്ങളിലും മനംനൊന്താണ് ജോയി കുഴഞ്ഞുവീണതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഭാര്യ പറയുന്നു.പഞ്ചായത്ത് പ്രസിഡന്റായ കാലംമുതൽ പ്രാദേശിക നേതൃത്വത്തിൽനിന്ന് കടുത്ത മാനസിക സമ്മർദമാണ് നേരിട്ടിട്ടുള്ളത്.ഏഴിന് വൈകീട്ട് പാർട്ടി ഓഫീസിൽചേർന്ന യോഗത്തിൽ അദ്ദേഹത്തെ അപമാനിക്കുകയും കൈയേറ്റ ശ്രമം നടത്തുകയും ചെയ്തു.സമഗ്രമായ അന്വേഷണംനടത്തി കമ്മിറ്റി ഓഫീസിൽ എന്ത് നടന്നുവെന്ന് കണ്ടെത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ അവർ ആവശ്യപ്പെടുന്നു.
ജില്ലാ പൊലീസ് മേധാവി, പാലാ ഡിവൈ.എസ്‌പി., മരങ്ങാട്ടുപിള്ളി പൊലീസ്, മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ എന്നിവർക്ക് പരാതിയുടെ പകർപ്പ് നൽകി.പാർട്ടി നേതൃത്വത്തിലുള്ള ഒരാളുടെ ഭാര്യയെ പഞ്ചായത്ത് പ്രസിഡന്റാക്കണമെന്നുള്ള നിർബന്ധബുദ്ധിയാണ് ഇതിന് കാരണമെന്നും ലിസമ്മയുടെ പരാതിയിൽ വ്യക്തമാക്കുന്നു.




