- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കേരള ഹൗസും ചേർന്ന് നവംബർ ഒന്ന് മുതൽ ഏഴ് വരെ കേരള ഹൗസിൽ കേരളപ്പിറവി ആഘോഷവും മലയാള ഭാഷ വാരാഘോഷവും സംഘടിപ്പിക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം ഒന്നിന് വൈകീട്ട് 5.30ന് സുപ്രീം കോടതി ജഡ്ജ് സി.ടി. രവികുമാർ നിർവഹിക്കും. ബിനോയ് വിശ്വം എംപി അധ്യക്ഷത വഹിക്കും. സുപ്രീം കോടതി റിട്ട. ജഡ്ജ് കുര്യൻ ജോസഫ് ഭാഷാദിന സന്ദേശം നൽകും. കേരള ഹൗസ് റസിഡന്റ് കമീഷണർ സൗരവ് ജെയിൻ ആമുഖ പ്രഭാഷണം നടത്തും. കേരള ഹൗസ് കൺട്രോളർ സി.എ. അമീർ ഭരണഭാഷ സന്ദേശം നൽകും. തുടർന്ന് സദനം കൃഷ്ണൻകുട്ടി ആശാന്റെ നേതൃത്വത്തിൽ ദുര്യോധന വധം കഥകളി അരങ്ങേറും.
ചടങ്ങുകൾക്ക് മുന്നോടിയായി നടക്കുന്ന മേളത്തിന് വാദ്യ വിദഗ്ധൻ കുഞ്ഞിരാമ മാരാർ നേതൃത്വം നൽകും. നവംബർ രണ്ടിന് 5.30ന് കാവ്യസന്ധ്യ നടക്കും. തുടർന്ന് കലാസന്ധ്യ അരങ്ങേറും. നവംബർ മൂന്നിന് 'ഞാൻ മലയാളി: സ്വത്വബോധത്തിന്റെ അകം കാഴ്ചകൾ' ചർച്ച നടക്കും. നവംബർ നാലിന് 'ലിംഗ സമത്വം തൊഴിലിടത്തിൽ' ചർച്ച നടക്കും. അഞ്ചിന് മാധ്യമചർച്ചയും ആറിന് വിദ്യാർത്ഥി സംവാദവും ഉണ്ടാകും. ഏഴിന് സമാപനവും സമ്മാന വിതരണവും നടക്കും. എല്ലാ ദിവസവും വൈകീട്ട് 9.30 വരെ ഡൽഹിയിലെ പ്രമുഖ കലാകാരന്മാർ നേതൃത്വം നൽകുന്ന കലാസന്ധ്യ ഉണ്ടാകും.



