- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് മഴ ഭീഷണി ഒഴിയുന്നു; ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല; കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്; പുതുക്കിയ റിപ്പോർട്ടുമായി കാലാവസ്ഥ വകുപ്പ്; ആശ്വാസം!
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് അതിതീവ്ര മഴ ഭീഷണി ഒഴിഞ്ഞതായി റിപ്പോർട്ടുകൾ. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇല്ല.
പക്ഷെ കണ്ണൂരും കാസർകോടും ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോഅലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, നാളെ മുതൽ 7 -ാം തിയതി വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
Next Story