തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത് ബജറ്റ് വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പു വര്‍ഷമാണെങ്കിലും യാഥാര്‍ഥ്യത്തിലൂന്നിനിന്നുള്ള ബജറ്റാകും എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം.

സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെക്കുറിച്ചുള്ള ആസൂത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ബുധനാഴ്ച നിയമസഭയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള വരവ് കുറയുന്നു എങ്കിലും തനത് വരുമാനം വര്‍ധിപ്പിച്ചും സാമ്പത്തിക അച്ചടക്കം പാലിച്ചുമാണ് കേരളം ഉയര്‍ന്ന ജിഎസ്ഡിപി കൈവരിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. വികസനവും ക്ഷേമവും എന്നതാണ് സര്‍ക്കാരിന്റെ നയം.

വിഴിഞ്ഞം തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസന പദ്ധതികളും ഉണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം ഇത്രമാത്രം രൂക്ഷമായ മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല. അതിനെയൊക്കെ അതിജീവിച്ചാണ് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കേരളം കൈവരിച്ചത്.