തിരുവനന്തപുരം: 2024-'25 അധ്യയനവർഷത്തിൽ കേരള സർവകലാശാലക്ക് കീഴിൽ പുതിയ കോളജ്/പുതിയ കോഴ്‌സ്/നിലവിലുള്ള കോഴ്‌സുകളിൽ സീറ്റ് വർധനവ്/അധിക ബാച്ച് എന്നിവക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള സർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചു.

കേരള സർവകലാശാലയുടെ ഔദ്യോഗിക വെബ് സൈറ്റായ www.keralauniversity.ac.in-ലെ അഫിലിയേഷൻ പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം പ്രസ്തുത അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകളുടെ പകർപ്പ് സഹിതം സർവകലാശാല ഓഫീസിൽ എത്തിക്കേണ്ടതാണ്.

ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 31 ആണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷകളുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സർവകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ ഏഴ് ആണ്.

വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും അഫിലിയേഷൻ പോർട്ടലിൽ ലഭ്യമാണ്. അപേക്ഷക്കുള്ള ഫീസ് അഫിലിയേഷൻ പോർട്ടൽ മുഖാന്തിരം ഒടുക്കേണ്ടതാണ്.

അപേക്ഷകളുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും രജിസ്ട്രാർ, കേരള സർവകലാശാല, സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തിൽ 07.09.2023 നകം ലഭിക്കത്തക്ക രീതിയിൽ അയക്കേണ്ടതാണ്.