- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂർ: നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം-2023ന്റെ പ്രചരണാർത്ഥം കുടുംബശ്രീ പാചക മത്സരം നടത്തുന്നു. മലയാളത്തനിമയുടെ മഹോത്സവമായ കേരളീയത്തിലെ ഭക്ഷ്യ മേളയിലേക്ക് മികച്ച കാറ്ററിങ് യൂണിറ്റിനെ തിരഞ്ഞെടുക്കുന്നതിനായുള്ള ഈ പാചക മത്സരത്തിൽ ജില്ലയിൽ നിന്നും 15 ബ്ലോക്കുകളിൽ നിന്നായി തെരഞ്ഞെടുത്ത 12 യൂണിറ്റുകളാണ് പങ്കെടുക്കുക. ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ യൂണിറ്റുകളിൽ നിന്നും ബി.സി,എം.ഇ.സിമാർ മുഖേനയാണ് മികച്ച യൂണിറ്റുകളെ തെരഞ്ഞെടുത്തത്.
നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒക്ടോബർ 13ന് രാവിലെ 9.30 മുതൽ മത്സരം തുടങ്ങും. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 11ന് പി.വി അബ്ദുൾ വഹാബ് എംപി നിർവഹിക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് 5000, രണ്ടാം സ്ഥാനത്തിന് 2500 എന്നിങ്ങനെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന യൂണിറ്റിന് സംസ്ഥാനതല 'കേരളീയം-2023' ഭക്ഷ്യമേളയിൽ പങ്കെടുക്കാം. മത്സരത്തിന് ആവശ്യമായ സാമഗ്രികളും സാധനങ്ങളും കുടുംബശ്രീ നൽകും.



