റാന്നി-പെരുനാട്: പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി തെക്കേപ്പുറം ബ്ലോക്പടി പുള്ളിയില്‍ മലമണ്ണേല്‍ വീട്ടില്‍ പ്രതീഷ് (21) ആണ് പിടിയിലായത്. 11 ന് വൈകിട്ട് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. വടശേരിക്കരയിലെ ഉത്സവത്തിന് വരണമെന്ന് പ്രതി കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു.അവിടെ നിന്നും കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി കടത്തിക്കൊണ്ടു പോവുകയായിരുന്നു.

അമ്മയുടെ മൊഴിവാങ്ങി കേസ് രജിസ്റ്റര്‍ ചെയ്തു പോലീസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയത്ത് ട്രെയിനില്‍ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. കുട്ടിയെ സംബന്ധിച്ച വിവരങ്ങള്‍ വിവിധ സ്റ്റേഷനുകളിലേക്കും റെയില്‍വേ കണ്‍ട്രോള്‍ റൂമിനും പോലീസ് കൈമാറിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഊര്‍ജിതമാക്കിയ തെരച്ചിലില്‍ റെയില്‍വേ പോലീസ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ് പെരുനാട് പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പെരുനാട് പോലീസ് അവിടെയെത്തി കുട്ടിയെയും യുവാവിനെയും കൂട്ടിക്കൊണ്ടുവന്ന് വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ചു. കുട്ടിയെ അഞ്ചുവര്‍ഷമായി അറിയാമെന്നും, പഠിക്കുമ്പോള്‍ തന്നെ പരിചയത്തിലായതാണെന്നും മറ്റും കുറ്റസമ്മതമൊഴിയില്‍ പോലീസിനോട് ഇയാള്‍ വെളിപ്പെടുത്തി.

അമ്പലത്തിലെ ഉത്സവത്തിന് പ്രതി ശൂലം കുത്തുന്ന നേര്‍ച്ച ഉണ്ടെന്നും അത് കാണുന്നതിന് വരണമെന്നും ഇയാള്‍ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ ജി. വിഷ്ണുവിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ ഏ ആര്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി ഇരുവരെയും കണ്ടെത