- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുവാഞ്ചേരിയില്‍ കളിപ്പാട്ട കാറിനടിയില്‍ രാജവെമ്പാല; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചെറുവാഞ്ചേരിയില്‍ കളിപ്പാട്ട കാറിനടിയില്‍ രാജവെമ്പാല; കുട്ടികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
കണ്ണൂര്‍: കണ്ണൂരില്‍ വീട്ടിനകത്ത് കളിപ്പാട്ടത്തിനിടയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത് വീട്ടിനകത്ത് സഞ്ചരിക്കുന്ന വാഹനത്തില്‍ ഉഗ്രവിഷമുള്ള രാജവെമ്പാല കയറി കൂടിയത് വീട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കുട്ടികളുടെ കളിപ്പാട്ടത്തിനടിയില്‍ പതിയിരുന്ന രാജവെമ്പാല വന്‍ അപകട ഭീഷണിയാണുണ്ടാക്കിയത്.
ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് എട്ടടി നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. ശബ്ദം കേട്ടത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് ശ്രീജിത്തിന്റെ മകന്‍ കളിക്കുന്ന ടോയ് കാറിന്റെ അടിയില്‍ പാമ്പിനെ കണ്ടത് വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് റെസ്‌ക്യൂവര്‍ ബിജിലേഷ് കോടിയേരിഎത്തി പാമ്പിനെ പിടികൂടി.
മഴക്കാലമായതിനാല്‍ പാമ്പുകള്‍ കൂടുതലായി വീടുകളിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ബിജിലേഷ് അറിയിച്ചു. രാജവെമ്പാലയെ പിടികൂടി അതിന്റെ ആവാസ വ്യവസ്ഥയായ കണ്ണവം വനമേഖലയിലേക്ക് വിട്ടയച്ചു.