കണ്ണൂർ: കണ്ണൂർ ആറളം ഫാമിലെ ഒരു വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ നിന്ന് ഭീമൻ രാജവെമ്പാലയെ പിടികൂടി. ആറളം ഫാം പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പൻ്റെ വീട്ടിലാണ് അർദ്ധരാത്രിയിൽ സംഭവം നടന്നത്.

രാത്രി ഒന്നരയോടെ വീട്ടുകാർ കിടപ്പുമുറിയിൽ കിടക്കാൻ തയ്യാറെടുക്കുമ്പോൾ കട്ടിലിനടിയിൽ നിന്ന് തുടർച്ചയായി അസ്വാഭാവിക ശബ്ദം കേട്ടു. ടോർച്ച് അടിച്ച് നോക്കിയപ്പോഴാണ് പത്തി വിടർത്തി നിൽക്കുന്ന ഭീമൻ രാജവെമ്പാലയെ കണ്ടത്. ഈ കാഴ്ച കണ്ട് വീട്ടുകാർ ഞെട്ടി.

ഉടൻ തന്നെ അവർ വനംവകുപ്പുമായി ബന്ധപ്പെട്ടു. ഇരിട്ടി സെക്ഷൻ വാച്ചറും പ്രശസ്ത പാമ്പ് പിടുത്ത വിദഗ്ധനുമായ ഫൈസൽ വിളക്കോടും സംഘവും ഉടൻ തന്നെ വീട്ടിലെത്തി രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടി. ഫൈസൽ വിളക്കോട് പിടികൂടുന്ന 101-ാമത്തെ രാജവെമ്പാലയാണിത്.