- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയ കേസിൽ ശിക്ഷ നടപ്പാക്കുന്നത് അപ്പീലിൽ വിധി വരുന്നത് വരെ തടയണമെന്ന പ്രതി കിരൺകുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി; അപ്പീലിൽ വാദം തുടരും
കൊച്ചി: വിസ്മയ കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന പ്രതി കിരൺകുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷാവിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കണമെന്ന തടയണമെന്നായിരുന്നു ആവശ്യം. ജസ്റ്റീസ് അലക്സാണ്ടർ തോമസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ആവശ്യം തള്ളിയത്.
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവ് കിരൺ കുമാർ നിലവിൽ പൂജപ്പുര ജയിലിലാണ്. കേസിൽ പത്തരവർഷം തടവും 12.5 ലക്ഷം രൂപ പിഴയുമാണ് കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ചത്.
Next Story



