കൊല്ലം: ആധുനിക രീതികളിലൂടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കുഴിത്തുറ സര്‍ക്കാര്‍ ഫിഷറിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലര കോടി രൂപ ചിലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. തീരദേശ സംരക്ഷണത്തിനായി ബഡ്ജറ്റില്‍ 100 കോടി രൂപ ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനായി വകയിരുത്തി. ജിയോ ട്യൂബ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ തീര മേഖലയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടു പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സി ആര്‍ മഹേഷ്എം.എല്‍.എ അധ്യക്ഷനായി. എംപി കെസി വേണുഗോപാല്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം നിര്‍വഹിച്ചു. മത്സ്യഫെഡ് ചെയര്‍മാന്‍ റ്റി .മനോഹരന്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിരുദ്ധന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത രമേശ്, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു ഉല്ലാസ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ അജയകുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മായ അഭിലാഷ്, കുഴിത്തുറ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എല്‍ ഗീത, പിടിഎ പ്രസിഡന്റ് എന്‍ ബിനു മോന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ആര്‍ രമ്യ, പി ലിജു, പ്രജിത്ത് വാമനന്‍, പ്രസീതകുമാരി, കരുനാഗപ്പള്ളി എ. ഇ.ഒ ആര്‍ അജയകുമാര്‍, കുഴിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ പ്രീത, സംഘടനാ പ്രതിനിധികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.