കൊച്ചി: ഓം പ്രക്ഷ പ്രതിയായ കൊച്ചി ലഹരി കേസിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിനായി ഹാജരായി. മാറാട് പോലീസ് സ്‌റ്റേഷിനിലാണ് ഭാസി ഹാജരായത്. അന്വേഷണ ഭാഗത്തിന്റെ ഭാഗമായ ചോദ്യം ചെയ്യലിനാണ് ശ്രീനാഥ് എത്തിയിരിക്കുന്നത്. അഭിഭാഷകരുമായാണ് നടൻ ഹാജരായത്.

ഇന്ന് രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും കൊച്ചിയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഓം പ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നാണ് പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

നടി പ്രഗായ മാർട്ടിനും അല്പനേരത്തിനകം ചോദ്യം ചെയ്യലിനായി എത്തുമെന്നാണ് വിവരം. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ലഹരി ഉപയോഗിച്ച് എന്ന തെളിവുകൾ ഇതുവരെ അന്വേഷണ സംഘത്തിന് ഹാജരാക്കാൻ സാധിച്ചിട്ടില്ല.

തെളിവുകൾ ഹാജരാക്കാനായി ഫോറൻസിക് ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ ലഭിക്കണം. ഫോറൻസിക് റിപ്പോർട്ടുകൾ കൂടി ലഭ്യമുകുന്നതിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കുക. കേസിലെ വിദേശ ബന്ധത്തെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.